എ ഡി എം. നവീന്‍ ബാബുവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി പി ദിവ്യ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ദിവ്യയെ റിമാന്‍ഡ് ചെയ്തത്. ദിവ്യയെ കണ്ണൂര്‍ വനിതാ ജയിലിലേക്ക് മാറ്റും. ദിവ്യ നാളെ ജാമ്യാപേക്ഷ നല്‍കും. ദിവ്യയെ ഇന്ന് ഉച്ചയോടെ വാഹനം തടഞ്ഞുനിര്‍ത്തി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കണ്ണൂര്‍ കണ്ണപുരത്തു വച്ചാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച് രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനക്കു ശേഷം മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി.
Related Articles
വിലക്ക് ലംഘിച്ച് കേരളീയത്തിൽ പങ്കെടുത്ത് മണിശങ്കർ അയ്യർ
കോൺഗ്രസിന്റെ വിലക്ക് ലംഘിച്ച് മുൻ മന്ത്രി കൂടിയായ മണിശങ്കർ അയ്യർ കേരളീയം പരിപാടിയിൽ പങ്കെടുത്തു. കേരളീയത്തിന്റെ ഭാഗമായുള്ള തദ്ദേശ സ്വയംഭരണ സെമിനാറിലാണ് അദ്ദേഹം പങ്കെടുത്തത്. സംസ്ഥാന കോൺഗ്രസും, യുഡിഎഫും ബഹിഷ്കരിച്ച പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തിരിക്കുന്നത്. പിണറായി വിജയനോടുള്ള ബഹുമാനാർത്ഥമല്ല, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയോടുള്ള ബഹുമാന സൂചകമായിട്ടാണ് കേരളീയത്തിലെത്തിയതെന്നും മണിശങ്കർ അയ്യർ പറഞ്ഞു. അതേസമയം കേരളത്തീയത്തിൽ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് തന്നോട് പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായതിന് ശേഷമാണ് പഞ്ചായത്ത് രാജ് ബില്ല് വന്നതും, […]
കൂത്തുപറമ്പ് വെടിവെയ്പ്പില്‍ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന് നിര്യാതനായി
കൂത്തുപറമ്പ് വെടി വെയ്പ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുഷ്പന് നിര്യാതനായി. ജീവിക്കുന്ന രക്തസാക്ഷി എന്ന് അറിയിപ്പെട്ടിരുന്ന പുഷ്പന് 30 വര്‍ഷമായി കിടപ്പിലായിരുന്നു. ആഗസ്റ്റ് രണ്ടിന് വൈകീട്ടാണ് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു് അന്ത്യം. സി പി എം നോര്‍ത്ത് മേനപ്രം ബ്രാഞ്ച് അംഗമായിരുന്നു. കൂത്തുപറമ്പില്‍ 1994 നവംബര്‍ 25 ന് നടന്ന ഡി വൈ എഫ് ഐ സമരത്തിന് നേരെയുണ്ടായ പോലീസ് വെടി വെയ്പ്പില്‍ സുഷുമ്ന നാഡി തകര്‍ന്ന് കിടപ്പിലായതാണ് പുഷ്പന്. വെടി വെയ്പ്പില്‍ […]
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; മേപ്പാടി പഞ്ചായത്തിനെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍
മുണ്ടക്കൈ-ചൂരല്‍മല മേഖലകളില്‍ സര്‍വനാശം സൃഷ്ടിച്ച ഉരുള്‍പൊട്ടലിന് പിന്നാലെ മൂന്ന് വില്ലേജുകള്‍ ഉള്‍പ്പെടുന്ന മേപ്പാടി പഞ്ചായത്തിനെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളാര്‍മല, തൃക്കൈപ്പറ്റ വില്ലേജുകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ദുരന്തബാധിത മേഖല. സംസ്ഥാന ദുരിതാശ്വാസ കമ്മീഷണറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ടിങ്കു ബിസ്വാള്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഉരുള്‍പൊട്ടലുണ്ടായ ജൂലൈ മുപ്പത് മുതല്‍ ഈ പ്രദേശങ്ങള്‍ ദുരന്തബാധിത പ്രദേശങ്ങളായി കണക്കാക്കുമെന്ന് ഉത്തരവില്‍ പറയുന്നു. ഉരുള്‍പൊട്ടലില്‍ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട മേഖലകളില്‍ ഒന്നായിരുന്നു വെള്ളാരിമല വില്ലേജ് […]