കൂത്തുപറമ്പ് : കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം സ്ഥാപക ജന സെക്രട്ടറിയും 11 വര്‍ഷം സംസ്ഥാന പ്രസിഡന്റുമായിരുന്ന പി ബാലന്‍ മാസ്റ്റര്‍ (84) അന്തരിച്ചു. സംസ്‌കാരം നാളെ 10.30ന് വീട്ടുവളപ്പില്‍. വെള്ളമുണ്ട ജിഎല്‍പി, തലക്കാണി ജിഎല്‍പി,
കോട്ടയം മലബാര്‍ ഗവ. ജിയുപി എന്നിവിടങ്ങളിലെ സേവനങ്ങള്‍ക്ക് ശേഷം
കൂത്തുപറമ്പ് ഗവ.എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകനായാണ് വിരമിച്ചത്. സി കെ ജി തീയേറ്റേഴ്‌സ് രക്ഷാധികാരിയും പെന്‍ഷനേഴ്‌സ് യൂണിയന്‍ ഭാരവാഹിയുമായിരുന്നു.
സീനിയര്‍ സിറ്റിസണ്‍സ് ഫോറം സ്ഥാപക ജനറല്‍ സെക്രട്ടറി, പിന്നീട് 11 വര്‍ഷത്തോളം സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. സംഘടനയ്ക്ക് സ്വന്തം സ്ഥലവും കെട്ടിടവും ലഭ്യമാക്കാന്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം വയോജന ശബ്ദം മാസികയുടെ മുന്‍ എഡിറ്റര്‍, കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തലസ്ഥാനം വരെ നടത്തിയ വാഹന പ്രചരണ ജാഥയുടെ അമരക്കാരന്‍, സംഘടനയുടെ ഭരണഘടനാ ശില്‍പ്പികളിലൊരാള്‍, സ്ഥാപക പ്രസിഡന്റ് എം.സി.വി. ഭട്ടതിരിപ്പാടിനൊപ്പവും പിന്നീട് സംസ്ഥാന പ്രസിഡണ്ടെന്ന നിലയിലും സംഘടനയെ സംസ്ഥാനവ്യാപകമായി ശക്തമാക്കാന്‍ പരിശ്രമിച്ച സംഘാടകന്‍, വയോജന നയം പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിച്ച കര്‍മ്മനിരതന്‍ എന്നിങ്ങനെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
ഭാര്യ: നരോത്ത് സരോജിനി. മക്കള്‍: ഷീജ നരോത്ത് (റിട്ട. അസോസിയറ്റ് പ്രഫസര്‍, മഹാത്മ ഗാന്ധി കോളജ് ഇരിട്ടി), ജീന (ഏറണാകുളം), ബോബി രാജ് ( ബോബി ബുക്‌സ്, ബോബീസ് കാറ്ററിങ്ങ്, മുദ്ര ഓഫ് സെറ്റ് പ്രസ്). മരുമക്കള്‍:
പി.പി. ജയകുമാര്‍ (റിട്ട. പ്രിന്‍സിപ്പല്‍, ഗവ. ബ്രണ്ണന്‍ കോളജ്, തലശ്ശേരി), പി.സി. സുജേഷ് ( എച്ച്ഡിഎഫ്‌സി ലൈഫ്, ഏറണാകുളം),
പി.ഗീത (പോണ്ടിച്ചരി).
സംസ്‌കാരം നാളെ ബുധനാഴ്ച രാവിലെ 10.30 ന് കുനിയില്‍ പാലംവീട്ടുവളപ്പില്‍.