LOCAL NEWS

പരിസ്ഥിതി പഠന ക്യാമ്പും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും നടത്തി

രാജപുരം: വനം വകുപ്പിന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ബദിയഡുക്ക നവജീവന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി പഠന ക്യാമ്പും കാസറഗോഡ് ഡ്രീം, പോലീസ്, എക്‌സൈസ് എന്നിവരുടെയും സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവല്ക്കരണ ക്ലാസും നടത്തി. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.രാഹുല്‍ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്.മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. രാജപുരം എസ് ഐ കെ.എം.കരുണാകരന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എ.ശ്രീകാന്ത്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.സേസപ്പ , എഎസ് ഐ മനോജ് പി.വര്‍ഗീസ്, എന്‍ എസ് എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.വി.ടി.രാജീവ്, ഡ്രീം ജില്ലാ കോര്‍ഡിനേറ്റര്‍ അജി തോമസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ആര്‍.കെ.രാഹുല്‍ , വിഷ്ണു കൃഷ്ണന്‍ , ഡി വിമല്‍രാജ് എന്നിവര്‍ പ്രസംഗിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.എം.അനൂപ് പനത്തടി , വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം.സ്‌നേഹ എന്നിവര്‍ ക്ലാസെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *