LOCAL NEWS

സ്‌കൂള്‍ ശാസ്ത്രമേളയിലും അഭിമാനനേട്ടം കൈവരിച്ച് SVMGUPS എടത്തോട്

ചിറ്റാരിക്കാല്‍ ഉപജില്ലാ സ്‌കൂള്‍ ഒളിമ്പിക്‌സിലെ അഭിമാനനേട്ടത്തിനു പിന്നാലെ സ്‌കൂള്‍ ശാസ്ത്രമേളയിലും അഭിമാനനേട്ടം കൈവരിച്ച് SVMGUPS എടത്തോട്. ശാസ്ത്രമേളയില്‍ യു.പി.വിഭാഗം ഗണിതമേളയില്‍ 44 പോയിന്റുകളോടെയാണ് ഓവറോള്‍ ചാമ്പ്യന്‍മാരായത്. പ്രവൃത്തിപരിചയമേള, സാമൂഹ്യശാസ്ത്രമേള,ഐ.ടി.മേള, ശാസ്ത്രമേള തുടങ്ങിയ വിഭാഗത്തിലും നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കി. ആകെ 204 പോയിന്റുകളാണ് സ്‌കൂള്‍ നേടിയത്. അടുക്കും ചിട്ടയോടുകൂടിയും പരിശീലനങ്ങള്‍ നല്‍കി കുട്ടികളെ മത്സര സജ്ജരാക്കുന്ന അധ്യാപകര്‍ക്ക് ശക്തമായ പിന്തുണയുമായി പി.ടി.എ, എസ്.എം.സി, എം.പി.ടി.എ കമ്മറ്റികള്‍ സജീവമായി രംഗത്തുണ്ട്. ശാന്താവേണുഗോപാല്‍ മെമ്മോറിയല്‍ എജ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ പിന്തുണയും എടുത്തു പറയേണ്ടതാണ്. കായികമേളയില്‍ യു.പി.വിഭാഗത്തില്‍ ഒന്നാം സ്ഥാനവും സബ് ജൂനിയര്‍ വിഭാഗത്തില്‍ റണ്ണറപ്പും ആയിട്ടുണ്ട്. ഖൊ-ഖൊ മത്സരത്തില്‍ സബ്ജില്ല, ജില്ല മത്സരങ്ങളില്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ വിന്നര്‍ ആയിട്ടുണ്ട്. വടംവലിയില്‍ അണ്ടര്‍ 13 വിഭാഗത്തില്‍ സബ്ജില്ലയില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട്. ദേശീയ തലത്തില്‍ വടംവലി മത്സരത്തില്‍ രണ്ട് കുട്ടികള്‍ സ്വര്‍ണമെഡല്‍നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *