രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ഡി ജി കേരളം പദ്ധതി പൂര്‍ത്തികരണ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന് പ്രഖ്യാപനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സന്തോഷ് വി ചാക്കോ, കെ ഗോപി, ഗീത പി, ഭരണസമിതി അംഗങ്ങളായ സവിത വി, വനജ ഐത്തു, പഞ്ചായത്ത് എ എസ് രവീന്ദ്രന്, സി ഡി എസ് ചെയര്‍ പേഴ്സണ്‍ കമലാക്ഷി, ബ്ലോക്ക് ഡിജി കേരളം കോഡിനേറ്റര്‍ അശ്വതി, വി.ഒ ജയരാജന്, ഗംഗാധരന്, പേരക് രജനി, ടി എ ഉമേഷന്, പിഎ റെജിന എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പ്രേമ സ്വാഗതവും പഞ്ചായത്ത് ഡിജി കേരളം കോഡിനേറ്റര്‍ രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
Related Articles
ബേളൂര്‍ ശ്രീ മഹാശിവക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 28, 29 തീയ്യതികളില്‍ ദ്വാത്രിംശത് വിനായക സര്‍വ്വ മംഗള മഹായജ്ഞവും നക്ഷത്ര വനവും ഒരുക്കുന്നു
രാജപുരം : ബേളൂര്‍ ശ്രീ മഹാശിവക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 28, 29 തീയ്യതികളിലായി അഖില കേരള തന്ത്രി സമാജവും ബേളൂര്‍ ശ്രീ മഹാശിവക്ഷേത്ര സംരക്ഷണ സമിതിയും സംയുക്തമായി ദ്വാത്രിംശത് വിനായക സര്‍വ്വ മംഗള മഹായജ്ഞവും നക്ഷത്ര വനവും ഒരുക്കുന്നു. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു മഹായജ്ഞവും വൃക്ഷപൂജയും നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. 28ന് രാവിലെ 7 മണിക്ക് മഹായജ്ഞം. തുടര്‍ന്ന് നക്ഷത്ര അധിദേവത പൂജ, നക്ഷത്ര ഇഷ്ട ദേവത പൂജ എന്നിവ നടക്കും. സര്‍വ്വ ഐശ്വര്യത്തിനും സര്‍വ്വ […]
മാലക്കല്ലിലെ പുളിക്കൽ ബെന്നിയുടെ ഭാര്യ റോസമ്മ (55) നിര്യാതയായി
മാലക്കല്ല്് : മാലക്കല്ലിലെ പുളിക്കൽ ബെന്നിയുടെ ഭാര്യ റോസമ്മ (55) നിര്യാതയായി. സംസ്കാരം നാളെ വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പനത്തടി സെന്റ് ജോസഫ് പള്ളിയിൽ്. മക്കൾ : ഫിറോസിന (ഇറ്റലി ), റോഫി. മരുമക്കൾ : അജിത്ത് ആഞ്ഞിലിതോപ്പിൽ, ജോമിൻ വടക്കെതെരുവത്ത്കുന്നേൽ.
കാഞങ്ങാട് -പാണത്തൂർ സംസ്ഥാന പാതയിൽ ഗതാഗത നിയന്ത്രണം ചുള്ളിക്കര മുതൽ മാലക്കല്ല് വരെ മെയ് 16 മുതൽ ഒരാഴ്ച ഗതാഗതം താത്ക്കാലികമായി നിരോധിച്ചു
രാജപുരം: കാഞ്ഞങ്ങാട് ് – പാണത്തൂർ റോഡിൽ പൂടംകല്ല് മുതൽ കള്ളാർ വരെയുള്ള ഭാഗത്ത് മെക്കാഡം ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ ചുള്ളിക്കര മുതൽ മാലക്കല്ല് വരെ മെയ് 16 മുതൽ ഒരാഴ്ചത്തേക്ക് ഗതാഗതം താത്ക്കാലികമായി നിരോധിച്ചു. ഈ വഴി പോകേണ്ട വാഹനങ്ങൾ ചുള്ളിക്കര-കൊട്ടോടി-കുടുംബൂർ-മാലക്കല്ല് വഴി തിരിഞ്ഞ് പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർഅറിയിച്ചു.