രാജപുരം:കോളിച്ചാല്‍ – ചിറങ്കടവ് ഭാഗത്തെ റോഡ് നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പനത്തടി കമ്മറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തി. പാണത്തൂരില്‍ നടന്ന സമാപനം സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ .വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. രാവിലെ കോളിച്ചാലില്‍ ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി പദയാത്ര ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് , കര്‍ഷക മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് വി.കുഞ്ഞിക്കണ്ണന് , ബി.ജെ.പി വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് ബി.വിനീത് കുമാര്‍ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പറക്ലായി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണന് നായര്‍, എ.കെ.മാധവന്, രാമചന്ദ്ര സരളായ എന്നിവര്‍ പ്രസംഗിച്ചു. വെള്ളരിക്കുണ്ട് മണ്ഡലം വൈസ് പ്രസിഡന്റ് കെ.എസ്.പ്രീതി സ്വാഗതവും പനത്തടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി.രാമചന്ദ്രന് നന്ദിയും പറഞ്ഞു.