ഭക്ഷ്യസാധനങ്ങള്‍ പേപ്പറില്‍ പൊതിഞ്ഞാല്‍ പണികിട്ടും. തട്ടുകട ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യ വസ്തുക്കള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിംഗ് മെറ്റീരിയല്‍ മാത്രമെ ഉപയേഗിക്കാന്‍ പാടുള്ളൂവെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഭക്ഷണം പൊതിയാനും പായ്ക്ക് ചെയ്യാനും ശേഖരിച്ച് വെയ്ക്കാനും ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നത് ലെഡ് പോലെയുള്ള രാസവസ്തുക്കള്‍, ചായങ്ങള്‍ എന്നിവ നേരിട്ട് ഭക്ഷണത്തില്‍ കലരാന്‍ ഇടയാകുന്ന സാഹചര്യത്തിലാണ് മാര്‍ഗ നിര്‍ദ്ദേശം. സമൂസ, പക്കോഡ പോലുള്ള എണ്ണ പലഹാരങ്ങളിലെ എണ്ണയൊപ്പാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നത് എഫ് എസ് എസ് എ ഐ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫലപ്രദമായ പക്കേജിംഗില് ഭക്ഷണങ്ങളുടെ ഘടന മാറ്റം ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്നതിനാല്‍ ഭക്ഷണം പായ്ക്ക് ചെയ്യാനും സംഭരിക്കാനും സുരക്ഷിത മാര്‍ഗമെന്ന നിലയില്‍ ഫുഡ് ഗ്രേഡ് കണ്ടെയ്നറുകള്‍ ഉപയോഗിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
Related Articles
കോടമഞ്ഞിൽ കുളിച്ച് നിൽക്കുന്ന സഞ്ചാരികളുടെ സ്വപ്ന ഭൂമിയായ മൂന്നാർ; വെറും 1430 രൂപയ്ക്ക് 2 ദിവസത്തെ യാത്ര
വിശാലമായ തേയിലത്തോട്ടങ്ങൾ, മനോഹരമായ ചെറു പട്ടണങ്ങൾ, വളഞ്ഞുയർന്നും താഴ്ന്നും പോവുന്ന പാതകൾ കോടമഞ്ഞു, ഇടയ്ക്കൊരു ചാറ്റൽ മഴയും അതാണ് മൂന്നാർ..യാത്രാ പ്രേമികളെ സന്തോഷിപ്പിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണമല്ലേ? എന്നാൽ തയ്യാറായിക്കോളൂ, പറയുന്നത് മലപ്പുറം കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലാണ്. കുറഞ്ഞ ചെലവിൽ രണ്ട് ദിവസത്തെ യാത്രയാണ് കെ എസ് ആർ ടി സി ഒരുക്കുന്നത്. സഞ്ചാരികളുടെ സ്വപ്ന ഭൂമിയായ മൂന്നാർ മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ്. […]
ഭരണാധികാരികള്‍ക്ക് മാധ്യമങ്ങളോടുള്ള അസഹിഷ്ണുത വര്‍ധിക്കുന്നു: കെ ഫ്രാന്‍സിസ് ജോര്‍ജ് എം പി
പത്തനംതിട്ട / ഭരണാധികാരികള്‍ക്ക് മാധ്യമങ്ങളോട് അസഹിഷ്ണുത മുമ്പെങ്ങും ഇല്ലാത്തവിധം വര്‍ധിച്ചുവരുന്നതായി കെ ഫ്രാന്‍സിസ് ജോര്‍ജ് എം പി. പത്തനംതിട്ട പ്രസ്സ് ക്ലബ് മുന്‍ സെക്രട്ടറി ഷാജി അലക്സിന്റെ പതിനഞ്ചാമത് അനുസ്മരണത്തോടനുബന്ധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന് പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തില്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിലൂടെ മാത്രമേ രാജ്യത്ത് ജനാധിപത്യം പുലരുകയുള്ളൂ. ജനങ്ങളുടെ പ്രതികരണമാണ് മാധ്യമങ്ങള്‍ അറിയിക്കുന്നതെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടാകണം. ജനങ്ങളുടെ പിന്തുണയോടെ തെറ്റായ പ്രവണതകള്‍ക്കെതിരേ പോരാടുകയാണ് മാധ്യമങ്ങളുടെ ധര്‍മമെന്നും മാധ്യമങ്ങള്‍ […]
സിനിമയില്‍ പീഡനം, ഭീഷണി, ലഹരി പാടില്ല; പെരുമാറ്റച്ചട്ടത്തിന്റെ ആദ്യഭാഗം പുറത്തിറക്കി ഡബ്ല്യുസിസി
ഹേമ കമ്മിറ്റി നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയില്‍ പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിച്ച് വനിതാതാരങ്ങളുടെ കൂട്ടായ്മയായ ”വിമന്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യു സി സി). ലൈംഗിക പീഡനം പാടില്ലെന്നും ലഹരിപദാര്‍ഥങ്ങള്‍ക്ക് അടിമപ്പെട്ട് തൊഴിലില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നുമുള്ള നിര്‍ദേശങ്ങളുമായി ഡബ്ല്യുസി സി സിനിമാപെരുമാറ്റച്ചട്ടത്തിന്റെ ആദ്യഭാഗം പുറത്തിറക്കി. മലയാള സിനിമയിലെ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍വേണം തുല്യതയും നീതിയും സര്‍ഗാത്മകതയുമുള്ള തൊഴിലിടം ഉണ്ടാക്കാനെന്നു പെരുമാറ്റച്ചട്ടത്തില്‍ പറയുന്നു.തൊഴിലിടത്തില്‍ ആര്‍ക്കെതിരേയും ഭീഷണി, തെറിവാക്കുകള്‍, ബലപ്രയോഗം അക്രമം, അപ്രഖ്യാപിതവിലക്ക് എന്നിവയുണ്ടാകരുത്. ഏജന്റുമാര്‍ കമ്മീഷന് […]