ബന്തടുക്ക; സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പും ജില്ലാ ശിശു സംരക്ഷണ സമിതിയും സംയുക്തമായി മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഒ ആര്‍ സി ക്യാമ്പ് ബന്തടുക്ക സ്‌ക്കുളില്‍ ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ കുഞ്ഞിരാമന്‍ തവനം ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ജയകുമാര്‍ കെ അധ്യക്ഷത വഹിച്ചു.ക്യാമ്പ് ഡയറക്ടര്‍ പദ്ധതി വിശദീകരിച്ചു. എസ് എം സി ചെയര്‍മാന്‍ ചന്ദ്രന്‍ കെ ആര്‍,മദര്‍ പിടിഎ പ്രസിഡന്റ് സിന്ധു മോഹന്‍, സ്റ്റാഫ് സെക്രട്ടറി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ സനില്‍ കുമാര്‍ ടി വി സ്വാഗതവും നോഡല്‍ ഓഫീസര്‍ നന്ദിയും പറഞ്ഞു.
