തിരുവനന്തപുരം: പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ പ്രാധാന്യം ഉള്‍ക്കൊള്ളാനും അവര്‍ക്ക് ആവശ്യമായ പരിരക്ഷ കൊടുക്കുവാനും സര്‍ക്കാര്‍ തയ്യാറാകാത്തതിനെ ആശങ്കയോടെയാണ് കാണുന്നതെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.
കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ക്ഷേമനിധി സര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും അവരുടെ അവകാശമാണെന്നും തിരിച്ചറിയണം. നാടിന്റെ വികസനത്തില്‍ ഭരണകൂടത്തോടൊപ്പം നിര്‍ണായക പങ്കു വഹിക്കുന്ന ഈ വിഭാഗത്തെ ഇന്നല്ലെങ്കില്‍ നാളെ അംഗീകരിക്കേണ്ടി വരും. പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ അവകാശപോരാട്ടങ്ങള്‍ക്ക് തൊഴിലാളി പ്രസ്ഥാനങ്ങള്‍ ഒപ്പമുണ്ടാകുമെന്നും ഈ വിഷയത്തില്‍ ഐ.എന്‍.ടി.യു.സി മുഖ്യമന്ത്രിക്കും തൊഴില്‍ വകുപ്പ് മന്ത്രിക്കും കത്തു നല്‍കുമെന്നും ആര്‍. ചന്ദ്രശേഖരന്‍ വ്യക്തമാക്കി. തുടര്‍സമരങ്ങള്‍ക്ക് ഐ.എന്‍.ടി.യു.സി പിന്തുണ നല്‍കി ഒപ്പമുണ്ടാകുമെന്നും അവകാശങ്ങള്‍ നേടിയെടുക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കെ ജെ യു സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. എ. വിന്‍സെന്റ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സ്മിജന്‍, ഐ.ജെ.യു ദേശീയ എക്‌സി. അംഗം ബാബു തോമസ്, ട്രഷറര്‍ ഇ.പി. രാജീവ്, വൈസ് പ്രസിഡന്റുമാരായ സനല്‍ അടൂര്‍, എം.എ. ഷാജി, മണിവസന്തം ശ്രീകുമാര്‍, പ്രകാശന്‍ പയ്യന്നൂര്‍, സെക്രട്ടറിമാരായ ജോഷി അറക്കല്‍, പ്രമോദ് കുമാര്‍ എം , ദേശീയ സമിതി അംഗങ്ങളായ ആഷിക്ക് മണിയംകുളം, ജോസ് താടിക്കാരന്‍, വനിത വിംഗ് കണ്‍വീനര്‍ ആശ കുട്ടപ്പന്‍ എന്നിവര്‍ സംസാരിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് സംസ്ഥാന ഭാരവാഹികള്‍ക്ക് പുറമെ വിവിധ ജില്ലാ ഭാരവാഹികളായ ബോബന്‍ ബി. കിഴക്കേത്തറ, വര്‍ഗീസ് കൊച്ചുപറമ്പില്‍, അശ്വിന്‍ പഞ്ചക്ഷരി, ബിനോയി വിജയന്‍, എം. സുജേഷ്, രാജു കടകരപ്പിള്ളി, വാഹിദ് കറ്റാനം, ടി. ഹരിദാസ്, തമ്പി കടത്തുരുത്തി, കെ.ടി. ഹരിദാസ്, ഡോ. ബിജു ലോട്ടസ്, ലത്തീഫ് കുഞ്ചാട്ട്,
ശശി പെരുമ്പടപ്പില്‍, അജീഷ് കര്‍ക്കിടകത്ത്, ജോസ് വാവേലി, കാര്‍ത്തിക് കൃഷ്ണ, സാജു ചെമ്പേരി, എന്‍.എ. സതീഷ്, സുരേഷ് കൂക്കള്‍, എസ്.ആര്‍. ബിനു, പ്രിയ പരമേശ്വരന്‍, ജിഷ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.