LOCAL NEWS

പനത്തടി തച്ചര്‍കടവ് കുടിവെള്ള പദ്ധതി ഉദ്ഘാടനം നാളെ

പാണത്തൂര്‍: കാസര്‍ഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 13 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പനത്തടി തച്ചര്‍ക്കടവ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നാളെ ് രാവിലെ 10 ന്് എം.പി നിര്‍വഹിക്കും .പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന തച്ചര്‍കടവ് പ്രദേശവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് നിറവേറുന്നത്. ചടങ്ങില്‍ ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കുടിവെള്ള പദ്ധതിക്കായി സൗജന്യമായി സ്ഥലം വിട്ടു നല്‍കിയവരെയും, സമയ ബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കിയ കരാറുകാരനെയും, കൃത്യസമയത്ത് വൈദ്യുതി കണക്ഷന്‍ നല്‍കിയ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനീയറേയും ചടങ്ങില്‍ ആദരിക്കും.വാര്‍ഡ് മെമ്പര്‍ കെ.കെ വേണുഗോപാല്‍ സ്വാഗതവും ഊരുമൂപ്പന്‍ എ.എസ് കൃഷ്ണന്‍ നന്ദിയും പറയും.

 

 

Leave a Reply

Your email address will not be published. Required fields are marked *