കാഞ്ഞങ്ങാട് :കഴിഞ്ഞദിവസം ജില്ലാ ആശുപത്രിയില്‍ നടന്ന സംഭവത്തില്‍ മനുഷ്യവകാശ സംഘടനയായ വേള്‍ഡ് സോഷ്യല്‍ റൈറ്റ്‌സ് കൗണ്‍സില്‍ നടുക്കം രേഖപ്പെടുത്തി. അസുഖം വന്നാല്‍ സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയമയാണ് സര്‍ക്കാര്‍ ആശുപത്രികള്‍. സ്വകാര്യ ആശുപത്രികളിലെ ഭീമമായ ഫീസും, മരുന്നുകളുടെ വിലയും താങ്ങാന്‍ പറ്റാത്തതാണ്. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും അധികൃതരും വളരെ ജാഗ്രതയോടെ രോഗികളെ പരിചരിക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു..
ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവുണ്ടെങ്കില്‍ അത് പരിഹരിക്കണം. ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കരുടെയും മാനസിക സമ്മര്‍ദ്ദങ്ങള്‍ മാറ്റാന്‍ ആശുപത്രിയില്‍ തന്നെ സംവിധാനമൊരുക്കണം, അവശ്യത്തില്‍ കൂടുതല്‍ ജോലി ഭാരം ഡോക്ടര്‍മാര്‍ക്കോ, മറ്റ് ജീവനക്കാര്‍ക്കോ നല്കരുതെന്നും കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് രതീഷ് പുതിയപുരയില്‍അവശ്യപെട്ടു.
