LOCAL NEWS

പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് സൗജന്യമായി നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്തു

രാജപുരം: പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ട് കേന്ദ്ര തോട്ടവിളവികസന ഗവേഷണ കേന്ദ്രc കാസര്‍ഗോഡും കൃഷിവിജ്ജാന്‍ കേന്ദ്ര കാസര്‍ഗോഡും ഗ്രീന്‍ ചന്ദ്രഗിരി ആഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ്ഡ് കമ്പനി ലിമിറ്റഡിന്റെയും ആഭിമുഖ്യത്തില്‍ അത്യൂല്പാദന ശേഷിയുള്ള കമുക്, തെങ്ങ് തൈകളുടെ വിതരണോദ്ഘാടനം രാജമോഹന്‍ ഉണ്ണിത്താന്‍ എം.പി. ിര്‍വ്വഹിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിണ്ടന്റ് ടി.കെ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.ഐ സി ആര്‍ , സി.പി സി. ആര്‍. ഐ ഡയറക്ടര്‍ Dr. കെ.ബി ഹെഡ്ബാര്‍ മുഖ്യ പ്രഭാഷണവും , രാജപുരം ഹോളിഫാമിലി പള്ളി വികാരി ഫാ. ജോസ് അരിച്ചിറ, പരപ്പ ബ്ലോക്ക് മെമ്പര്‍ രേഖ.സി, വാര്‍ഡ് മെമ്പര്‍ വനജ ഐത്തു എന്നിവര്‍ ആശംസയും ഐ.സി ഏ ആര്‍ . കൃഷിവിജ്ജാന്‍ കേന്ദ്ര, സി.പി സി.ആര്‍. ഐ ഹെഡ് Dr. മനോജ് കുമാര്‍ ടി.സി സ്വാഗതവും ഗ്രീന്‍ ചന്ദ്രഗിരി ആഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ്ഡ് കമ്പനി ചെയര്‍മാന്‍ ബി. രത്‌നാകരന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു.
ചടങ്ങില്‍ വെച്ചു കമ്പനിയുടെ ഉല്പന്നമായ പച്ച കക്ക പൊടിച്ചത് വിതരണോദ്ഘാടനവും രാജമോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വ്വഹിച്ചു. ഗ്രീന്‍ ചന്ദ്രഗിരി ആഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂഡ് കമ്പനി ഡയറക്ടര്‍ ഷാജന്‍ പൈങ്ങോട്ട്, സി.ഇ. ഒ രജനി സുമേഷ്, കള്ളാര്‍ SC/ST പ്രെമോട്ടര്‍ തുടങ്ങിയവര്‍ നേതൃത്വംവഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *