ചാമുണ്ടിക്കുന്ന്:പൊതുജനങ്ങളുടെ അവകാശങ്ങളും പ്രതിപക്ഷത്തിന്റെ നിരന്തരമായ ആവശ്യങ്ങള്‍ തള്ളിക്കളയുകയും ബഹുജന സമരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ട് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂക്ഷണമല്ലെന്നും ഏകാധിപത്യത്തിന്റെ തികഞ്ഞ ലക്ഷണമാണ് സൂചിപ്പിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി രജിത രാജന്‍ ആരോപിച്ചു.യൂത്ത് കോണ്‍ഗ്രസ്സ് ചാമുണ്ഡിക്കുന്ന് യൂണിറ്റ് സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് ക്രിമിനലുകളുടെയും കൊളളക്കാരുടെയും കാവലാളന്‍മ്മാരായി മാറിയെന്നും പോലീസില്‍ തന്നെ ഒരു വിഭാഗം ക്രിമനല്‍ സ്വഭാവമുള്ളവരാണെന്നും അവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിന് അപമാനമാണെന്നും രജിതരാജന്‍ കുറ്റപ്പെടുത്തി.യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം പ്രസിഡന്റ് പി സി. അജീഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം വൈസ് പ്രസിഡന്റ് ജയകുമാര്‍ ബൂത്ത് പ്രസിഡന്റ് ജിജി പോള്‍.രതീഷ് മാനടുക്കം, രാഘവന്‍, യൂത്ത്‌കോണ്‍ഗ്രസ്സ് മണ്ഡലം ജനറല്‍സെക്രട്ടറി സന്ദീപ്‌കോളിച്ചാല്‍, സെക്രട്ടറിമാരായ അനന്തു കൃഷ്ണന്‍, എസ്.ശ്രീരാജ്, നവീന്‍കുമാര്‍, അക്ഷര ആര്‍.ജി. എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി നിതിന്‍ ജെ.യു.പ്രസിഡന്റ്,ഗണേഷ് കെ.ആര്‍.വൈസ്.പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി അശ്വതി, എസ്.ജോ.സെക്രട്ടറിയായി വിഷ്ണു പി.എസ്, ട്രഷറര്‍ അശ്വന്‍ കൃഷ്ണ, എന്നിവരെ തെരഞ്ഞെടുത്തു.യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം ജനറല്‍ സെക്രട്ടറി ദേവിക എസ് നായര്‍ സ്വാഗതവും, അശ്വതി എസ്.നന്ദിയുംപറഞ്ഞു.
