LOCAL NEWS

കുറ്റിക്കോല്‍ പഞ്ചായത്ത് : കോണ്‍ഗ്രസ് അഞ്ചാം വാര്‍ഡ് സമ്മേളനം നടത്തി

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അഞ്ചാം വാര്‍ഡ് സമ്മേളനം നടത്തി. കെപിസിസി സെക്രട്ടറി .കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.
ബന്തടുക്ക വനിതാ സര്‍വ്വീസ് സഹകരണ സൊസൈറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സാബു അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മുന്‍ കെപിസിസി സെക്രട്ടറിയും ഉദുമ നിയോജക മണ്ഡലം മുന്‍ എം.എല്‍.എയും സമുന്നത കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.പി.കുഞ്ഞിക്കണ്ണനെ യോഗത്തില്‍ അനുസ്മരിച്ചു. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച് നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞ വാര്‍ഡിലെ പ്രിയപ്പെട്ട നേതാക്കളേയും പ്രവര്‍ത്തകരേയും അനുസ്മരിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എം.കുഞ്ഞമ്പു നമ്പ്യാര്‍ മുഖ്യ പ്രഭാഷണം നടത്തി. മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസി: ടി.ഗോപിനാഥന്‍, സന്തോഷ് അരമന എന്നിവര്‍ വാര്‍ഡിലെ മുതിര്‍ന്ന അംഗങ്ങളായ, ആമു ഏണിയാടി, അസൈനാര്‍ മാരിപ്പടുപ്പ്, ഉമ്പ ുപടുപ്പ്, തോമസ് കെ.സി, കമലാക്ഷി മാരിപ്പടുപ്പ് എന്നിവര്‍ക്ക് ആദരവ് നല്‍കി അനുമോദിച്ചു. കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി ചുമതലയേറ്റ സന്തോഷ് അരമനയെ അഞ്ചാം വാര്‍ഡ് കമ്മിറ്റിക്കു വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് അംഗം ആമു ഏണിയാടി ത്രിവര്‍ണ്ണഷാളണിയിച്ച് അനുമോദിച്ചു.
INTUC ജില്ലാ സെക്രട്ടറിയും അഞ്ചാം വാര്‍ഡ് മുന്‍ ജനപ്രതിനിധിയുമായിരുന്ന സെമീറാ ഖാദര്‍, അഞ്ചാം വാര്‍ഡിലുള്ള കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസി: ഖനീഫാ എം.എച്ച്, ജനറല്‍ സെക്രട്ടറി ഷാഫി അണ്ണപ്പാടി, INC അഞ്ചാം വാര്‍ഡ് പ്രസി: ഷിബു ജോസ് ,കുറ്റിക്കോല്‍ അര്‍ബര്‍ സഹകരണ സൊസൈറ്റി വൈസ് പ്രസി: ലിജോ ജോസഫ് എന്നിവരെ നേതാക്കള്‍ ഷാളണിയിച്ച് അനുമോദിച്ചു. INC അഞ്ചാം വാര്‍ഡ് കമ്മിറ്റി പ്രസിഡന്റായി നിയമിതനായ ഷിബു ജോസും, ഭാരവാഹികളും ചേര്‍ന്ന് നേതാക്കളില്‍ നിന്ന് മിനിട്‌സ് ബുക്ക് ഏറ്റുവാങ്ങി. മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസി: ടി.ഗോപിനാഥന്‍, മണ്ഡലം പ്രസി:സന്തോഷ് അരമന, സെമീറാ ഖാദര്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസി: നിഷ അരവിന്ദ്, ഖനീഫ എം.എച്ച്, ഷാഫി അണ്ണപ്പാടി, വിനോദ്.എം.പി, ജലീല്‍ INTUC തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
യോഗത്തില്‍ ഷിബു. ജോസ് സ്വാഗതവും മണികണ്ഠന്‍ മാരിപ്പടുപ്പ് നന്ദിയുംഅറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *