ബന്തടുക്ക: കാട്ടുപന്നി ആക്രമണത്തില്‍ റബ്ബര്‍ കര്ഷകന് ഗുരുതര പരിക്ക്. ഇന്ന് രാവിലെ ടാപ്പിങ്ങ് ചെയ്യുമ്പോള്‍ ബന്തടുക്ക സ്വദേശി ഡൊമിനിക്ക് അറക്കപ്പറമ്പിലിന് നേരെയാണ് അക്രമണമുണ്ടായത്.
കാട്ടുപന്നികളുടെ ശല്യം ടാപ്പിംഗ് തൊഴിലാളികളെ കുറച്ചൊന്നുമല്ല ഭീഷണിയിലാക്കിയിരിക്കുന്നത്. പല മേഖലയിലും കാട്ടുപന്നികളുടെ ആക്രമണം ഭയന്ന് നേരം പുലര്‍ന്ന ശേഷം ടാപ്പിംഗ് തുടങ്ങേണ്ട അവസ്ഥയിലാണ് തൊഴിലാളികള്‍. ഇത് ജോലി സമയത്ത് തീര്‍ക്കാന്‍ പറ്റാത്ത സ്ഥിയിലാണ്.