കരിവെള്ളൂര്‍: ഒക്ടോബര്‍ 16 മുതല്‍ 19 വരെ കരിവെള്ളൂര്‍ എ വി സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പയ്യന്നൂര്‍ സബ് ജില്ലാ കലോത്സവ ഒരുക്കങ്ങള്‍ വിലയിരുത്താനായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി സ്‌കൂളിലെത്തി. പ്രിന്‍സിപ്പാള്‍ ഡോ. ശ്രീജ കോറോത്ത്, പ്രധാനധ്യാപിക പി മിനി, കെ നാരായണന്‍,പിടിഎ പ്രസിഡന്റ് കെ രമേശന്‍, വൈസ് പ്രിസിഡന്റ് കൊച്ചി പ്രസാദ്, ടി പ്രേംലാല്‍, അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് എം പി യെ സ്വീകരിച്ചു. തുടര്‍ന്ന് കലോത്സവത്തിന്റെ പ്രധാന വേദിയായ ഹൈസ്‌കൂള്‍ ഗ്രൗണ്ടും നിര്‍മ്മാണത്തിലിരിക്കുന്ന പന്തലും, സ്റ്റേജും എം പി നോക്കി കണ്ടു. തുടര്‍ന്ന് പണി നടക്കുന്ന ദേശീയ പാതയുടെ പ്രവര്‍ത്തനങ്ങളും എം പി വിലയിരുത്തി. കോണ്‍ഗ്രസ് നേതാക്കളായ ജയരാജന്‍, പി ശശിധരന്‍, പിലാക്കാല്‍ അശോകന്‍, സാജിദ് മൗവ്വല്‍, യു ബാബു എന്നിവരും എം പിയോടൊപ്പമുണ്ടായിരുന്നു.
