രാജപുരം: കാസര്‍ഗോഡ് സി.പി.സി.ആര്.ഐ കമ്പോണന്റ് പദ്ധതി പ്രകാരം പനത്തടി പഞ്ചായത്തിലെ 62 പട്ടികജാതികുടുംബങ്ങള്‍ക്ക്അത്യുപാദനശേഷിയുള്ള 460 തെങ്ങിന് തൈകള്‍ വിതരണം നടത്തി.സി പി സി ആര് ഐ സീനിയര്‍ സയന്റിസ്റ്റ്ഡോ :സുബ്രഹ്മണ്യന് തെങ്ങിന് തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. നൂതന കൃഷി രീതികളെ കുറിച്ച് സി പി സി ആര് ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ: സി. തമ്പാന് ക്ലാസ് എടുത്തു. ലത അരവിന്ദന്, രാധാകൃഷ്ണ ഗൗഡ, സുപ്രിയ ,പഞ്ചായത്തംഗങ്ങളായ എന്‍. വിന്‍സെന്റ്, കെ. കെ വേണുഗോപാല്‍, പനത്തടി കൃഷി ഓഫീസര്‍ അരുണ്‍ ജോസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ശരത്ത്, ജില്ല എ.ഡി.സി അംഗം മൈക്കിള്‍.എം.പൂവത്താനി,സീനിയര്‍ സിറ്റിസണ്‍ ഫോറം സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പഞ്ചായത്തഗം കെ.ജെ ജെയിംസ് സ്വാഗതവും പ്രമോട്ടര്‍ കെ.അശ്വതി നന്ദിയും പറഞ്ഞു.
Related Articles
അരിപ്രോഡ് കടുപ്പിൽ വീട്ടിൽ മറിയാമ്മ മർക്കോസ് (92)നിര്യാതയായി
ബളാംതോട് : അരിപ്രോഡ് കടുപ്പിൽ വീട്ടിൽ മറിയാമ്മ മർക്കോസ് (92)നിര്യാതയായി. ഭർത്താവ് പരേതനായ കെ.പി. മർക്കോസ് . മക്കൾ: തങ്കമ്മ ബേബി, കെ.എം തോമസ്, കെ.എം ഫിലിപ്പോസ് (റിട്ടയേർഡ് അധ്യാപകൻ), പരേതനായ കെ.എം മോനിച്ചൻ ,ഷാജി എം.കെ. മരുമക്കൾ. കെ.ജെ ബേബി, ശോഭന തോമസ് . നിഷി ഫിലിപ്പ്. ഷൈബി. ലിനി. സംസ്കാര ശുശ്രൂഷ മൂന്നാം തീയ്യതി രാവിലെ 10 മണിക്ക് സ്വഭവനത്തിൽ. തുടർന്ന് നാടുകാണിയിലുള്ള യഹോവ സാക്ഷികളുടെ പൊതു ശ്മശാനത്തിൽ
വായനാ ദിനാചരണം : എടത്തോട് ഗ്രാമീണ വായനശാല ശാന്താവേണുഗോപാൽ മെമ്മോറിയൽ ഗവ. യു. പി. സ്കൂളിന് പുസ്തകങ്ങൾ കൈമാറി
എടത്തോട്് : വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായന ദിന പക്ഷാചരണത്തോടനുബന്ധിച്ച് എടത്തോട് ഗ്രാമീണ വായനശാല ശാന്താവേണുഗോപാൽ മെമ്മോറിയൽ ഗവ. യു. പി. സ്കൂളിന് പുസ്തകങ്ങൾ കൈമാറി.ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ദാമോദരൻ കൊടക്കൽ പുസ്തകങ്ങൾ പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ രമേശൻ മാസ്റ്റർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. എടത്തോട് വായന ശാല സെക്രട്ടറി ശ്രീജസ്വാഗതംപറഞ്ഞു.
കുടുംബ സംഗമങ്ങളുടെ കള്ളാര്‍ മണ്ഡലതല ഉദ്ഘാടനം നടന്നു
രാജപുരം : കെപിസിസിയുടെ ആഹ്വാനപ്രകാരം മഹാത്മാഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് ആയതിന്റെ നൂറാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി കുടുംബ സംഗമങ്ങളുട കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ മണ്ഡല തല ഉദ്ഘാടനം കൊട്ടോടി പതിമുന്നാം വാര്‍ഡില്‍ മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍ ന്റെ അധ്യക്ഷതയില്‍ ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്, മുന്‍ മണ്ഡലം പ്രസിഡന്റ് വി കുഞ്ഞികണ്ണന്‍, ബളാല്‍ ബ്ലോക്ക് […]