മാലക്കല്ല്: അറുപത്തി മൂന്നാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടികെ നാരായണന്‍ ഹോസ്ദുര്‍ഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ മിനി ജോസഫിന് കൈമാറി പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത പി , പഞ്ചായത്ത് അംഗങ്ങളായ മിനി ഫിലിപ്പ്, ജെയിംസ് ജൈ , അജിത്ത് കുമാര്‍ ബി, വിന്‍സെന്റ് എന്‍, സബിത വി, വനജ ഐതു, സ്‌കൂള്‍ മാനേജര്‍മാരായ ഫാ. ഡിനോ കുമ്മാനിക്കാട്ട്, സുബീര്‍ പി, പി റ്റി എ പ്രസിഡന്റ് സജി എ സി, മിസിരിയ കെ, ഷൈനി ടോമി, സജി കുരുവിനാവേലില്‍, അനില്‍കുമാര്‍ കെ, ഏച്ച് വിഘ്‌നേശ്വര ഭട്ട്, സജി എം എ, റഫീക്ക് കെ എന്നിവര്‍സംസാരിച്ചു.
