രാജപുരം :പനത്തടി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിനായുളള കൊയ്ത്തുത്സവം 13ന് നടക്കും. മഹോത്സവം 2025 മാര്‍ച്ച് 21, 22, 23 തീയ്യതികളിലായി നടക്കും. മഹോത്സവത്തിന് ആവശ്യമായ നെല്ല് ഉല്പാദിപ്പിക്കുന്നതിനായി ചെറുപനത്തടി പാടശേഖരത്തില്‍ താനം കമ്മിറ്റി ഒരുക്കിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവമാണ് 13ന് ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുക. കാസര്‍കോട് ഉപ്പള ഷെയ്ക്ക് സാദിഖ് ഫൗണ്ടേഷന്‍ ഓള്‍ഡേജ് ഹോം മാനേജിങ് ട്രസ്റ്റി ഇര്‍ഫാന ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്യും.
കരിക്കെ പഞ്ചായത്ത് പ്രസിഡന്റും ആഘോഷ കമ്മിറ്റി ചെയര്‍മാനുമായ എന്‍ ബാലചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിക്കും. പനത്തടി,കളളാര്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസന്ന ,ടി കെ നാരായണന്‍, ബാത്തൂര്‍ കഴകം പ്രസിഡന്റ് ഇ കെ ഷാജി, കൃഷി ഓഫീസര്‍ അരുണ്‍ ജോസ്, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, പനത്തടി പാണ്ഡ്യാലക്കാവ് ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്ര പ്രസിഡന്റ് വി വി കുമാരന്‍, നെല്‍കൃഷി നിര്‍മ്മാണ സമിതി ഭാരവാഹികളായ ടി പി ശശികുമാര്‍, ടി പി ഹരികുമാര്‍ എന്നിവരും ആഘോഷ കമ്മിറ്റി ജനറല്‍ കമ്മിറ്റി അംഗങ്ങളും മാതൃസമിതി അംഗങ്ങളും നാട്ടുകാരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍ ബാലചന്ദ്രന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ കൂക്കള്‍ ബാലകൃഷ്ണന്‍, ബാത്തൂര്‍ ഭഗവതി ക്ഷേത്ര കഴകം പ്രസിഡന്റ് ഇ കെ ഷാജി, ദേവസ്ഥാന പ്രസിഡന്റ് സുകുമാരന്‍ നായര്‍ വളപ്പില്‍,സെക്രട്ടറി ഉണ്ണികൃഷ്ണന്‍ താനത്തിങ്കാല്‍ എന്നിവര്‍സംബന്ധിച്ചു