DISTRICT NEWS

കപ്പലില്‍ നിന്നും കാണാതായ മാലക്കല്ലിലെ ആല്‍ബര്‍ട്ട് ആന്റണിയുടെ വീട് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി സന്ദര്‍ശിച്ചു

മാലക്കല്ല്: കപ്പല്‍ ജോലിക്കിടെ കാണാതായ മാലക്കല്ല് അഞ്ചാലയിലെ ആല്‍ബര്‍ട്ട് ആന്റണിയുടെ വീട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സന്ദര്‍ശിച്ചു. ആല്‍ബര്‍ട്ടിനെ കണ്ടെത്താന്‍
ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് അദ്ദേഹം കുടുംബത്തിന് ഉറപ്പ് നല്‍കി. ദിവസങ്ങളോളം കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആല്‍ബര്‍ട്ടിനെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ചൊവ്വാഴ്ച ഉച്ചയോടെ ദിവസങ്ങള്‍ നീണ്ട തിരച്ചില്‍ അവസാനിപ്പിക്കുന്നതായുള്ള വിവരമാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്നത്.
എന്നാല്‍ കമ്പനിയുടെ തിരച്ചില്‍ ഫലപ്രദമല്ലെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അന്താരാഷ്ട്രതലത്തില്‍ ഇടപെടല്‍ നടത്തുകയും ഇന്ത്യന്‍ നാവികസേനയുടെ നേതൃത്വത്തില്‍ ആല്‍ബര്‍ട്ടിനെ കാണാതായ മേഖലയില്‍ തിരച്ചില്‍ നടത്തണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, മുഖ്യമന്ത്രി, സംസ്ഥാനത്തു നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ക്ക് കുടുംബം അടുത്ത ദിവസംതന്നെ നിവേദനം നല്‍കും. സംഭവുമായി ബന്ധപ്പെട്ട് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് എം.പി മാലക്കല്ലിലെ വീട്ടിലെത്തി കുടുംബത്തിന് ഉറപ്പ് നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *