DISTRICT NEWS

എയ്ഡഡ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍/ ഹെഡ്മാസ്റ്റര്‍മാരുടെ സെല്‍ഫ് ഡ്രോവിങ് അധികാരം വെട്ടി മാറ്റിയ ഉത്തരവിനെതിരെ പ്രതിഷേധ ധര്‍ണ്ണ നടത്തി

കാസര്‍ഗോഡ് : ഏറെക്കാലമായി എയ്ഡഡ് സ്‌കൂള്‍ മേഖലയിലെ ഹെഡ്മാസ്റ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും അനുഭവിച്ചു വന്നിരുന്ന ദുര്‍വിധിയെ തുടച്ചു മാറ്റിക്കൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന എയ്ഡഡ് മേഖലയിലെ സെല്‍ഫ് ഡ്രോവിങ് പദവി വെട്ടി നീക്കിയ ധന മന്ത്രി ബാലഗോപാലിന്റെ കറുത്ത ഉത്തരവിനെതിരെ കെ പി എസ് ടി എ കാസര്‍ഗോഡ് ഉപജില്ലാ കമ്മിറ്റി സായാഹ്ന ധര്‍ണ്ണ നടത്തി പ്രതിഷേധിച്ചു. കെ പി എസ് ടി എ കാസറഗോഡ് റവന്യൂ ജില്ലാ കമ്മിറ്റി പ്രസിഡന്റ് കെ വി വാസുദേവന്‍ നമ്പൂതിരി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം അശോകന്‍ കോടോത്ത് മുഖ്യപ്രഭാഷണം നടത്തി. കെ പി എസ് ടി എ ഉപജില്ല കമ്മിറ്റി പ്രസിഡന്റ് ജോണ്‍ കെ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജോമി ടി ജോസ്, പ്രേമാനന്ദന്‍ ആര്‍ വി, എ ജയദേവന്‍ , പ്രിയ, ഷിനോ ജോര്‍ജ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സബ്ജില്ലാ സെക്രട്ടറി ഹരീഷ് പേറയില്‍ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം രജനി കെ ജോസഫ് നന്ദിയുംഅര്‍പ്പിച്ചു

 

[

 

Leave a Reply

Your email address will not be published. Required fields are marked *