മാലക്കല്ല്: ഹോങ്കോങ്ങില്‍ നിന്നും ബ്രസീലിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ കപ്പല്‍ ജീവനക്കാരനെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജ്ജിതം. മൂന്ന് കപ്പലുകള്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിവരുന്നതായാണ് വിവരം.അമേരിക്കന്‍ കപ്പലില്‍ ട്രെയിനിങ് കേഡറ്റ് ആയി ജോലി ചെയ്തു വരികയായിരുന്ന മാലക്കല്ല് അഞ്ചാലയിലെ ആല്‍ബര്‍ട്ട് ആന്റണി (22) യെയാണ് കാണാതായതായി കമ്പനി അധികൃതര്‍ വീട്ടുകാരെ അറിയിച്ചത്. കുളമ്പോ തുറമുഖത്ത് നിന്നും 300 നോട്ടിക്കല്‍ മൈയില്‍ അകലെ വച്ചാണ് ആല്‍വിനെ കാണാതായത്. ഏപ്രില്‍ 13 നാണ് ആല്‍ബര്‍ട്ട് വീട്ടില്‍നിന്ന് ജോലിക്കായി പോയത് വ്യാഴാഴ്ച രാത്രി ആല്‍ബിന്‍ വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി 9 മണിക്ക് വിളിക്കാം എന്ന് പറഞ്ഞാണ് ആല്‍ബര്‍ട്ട് ഫോണ്‍ കട്ട് ചെയ്തത്. എന്നാല്‍ ആല്‍ബര്‍ട്ട് പിന്നീട് വിളിക്കുകയോ വീട്ടുകാര്‍ അയച്ച മെസ്സേജിന് പ്രതികരിക്കുകയോ ചെയ്തിരുന്നില്ല. വെള്ളിയാഴ്ച 7 മണിയോടു കൂടിയാണ് ആല്‍ബര്‍ട്ടിനെ കാണാനില്ല എന്ന വിവരം കമ്പനി അധികൃതര്‍ വീട്ടുകാരെ അറിയിച്ചത് വെള്ളിയാഴ്ച പകല്‍ 11 മണിയോടുകൂടി ആല്‍ബിനെ കാണാതായതായി കമ്പനി അധികൃതര്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു.
ആല്‍ബര്‍ട്ട് ഉടന്‍ തിരിച്ചുവരുന്ന പ്രതീക്ഷയിലാണ് കുടുംബം. റിട്ട: ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.എം ആന്റണിയുടെയും, പനത്തടി സര്‍വീസ് സഹകരണ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ എം.എല്‍ ബീനയുടേയും മകനാണ്. സഹോദരങ്ങള്‍: അബി ആന്റണി (ഗള്‍ഫ് ) അമല്‍ ആന്റണി (കാനഡ).