ബന്തടുക്ക .ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്, ബന്തടുക്ക ലയണ്‍സ് ക്ലബ് , വ്യാപാരി വ്യവസായി ഏകോപനസമിതി ബന്തടുക്ക യൂണിറ്റ് , SPC G:H:S:S ബന്തടുക്ക എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ക്ലീന്‍ ബന്തടുക്ക പ്രോഗ്രാം നടത്തി. മഹാത്മഗാന്ധിയുടെ ഛായ ചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം നടന്ന യോഗം ബന്തടുക്ക സ്‌കൂള്‍ പി.ടി എ പ്രസിഡന്റ് ജയകുമാര്‍ മാനടുക്കം ഉല്‍ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് കെ .ജി. വിനോദ് കുമാര്‍ അധ്യക്ഷ വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കോഡിനേറ്റര്‍ സാബു അബ്രഹാം ,KVVES യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണന്‍ നമ്പ്യാര്‍, ബന്തടുക്ക സ്‌കൂള്‍ എച്ച് .എം. ഇന്‍ചാര്‍ജ് സന്ദീപ്, പി ടി എ വൈസ് പ്രസിഡണ്ട് രാധാകൃഷ്ണന്‍ കരക്കനംകൊടി, എസ് .പി .സി .ഗാര്‍ഡിയന്‍ പ്രസിഡണ്ട് ഇ.മധു., SPC ACPO ശശികല എന്നിവര്‍ പ്രസംഗിച്ചു.ു. ബന്തടുക്ക ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജോമിച്ചന്‍ മാത്യു സ്വാഗതവും, സെക്രട്ടറി ഗോപാലന്‍ കുമ്പച്ചി മൂല
നന്ദിയും പറഞ്ഞു.
ബന്തടുക്ക പെട്രോള്‍ പമ്പ് പരിസരം മുതല്‍ ,ടൗണ്‍ , ബസ്റ്റാന്‍ഡ് പരിസരം, സ്‌കൂള്‍ റോഡ് പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.
ലയണ്‍സ് ക്ലബ്ബ് പ്രവര്‍ത്തകര്‍,വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍ ,സ്‌കൂള്‍ പി.ടി.എ കമ്മിറ്റി,എസ്. പി. സി.കുട്ടികള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബന്തടുക്ക സ്‌കൂളില്‍ കുട്ടികള്‍ക്ക് മധുര പലഹാര വിതരണവും നടത്തി.