ബളാംതോട് : പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തിലെ അനാസ്ഥയ്ക്കെതിരെ മലനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി. ബളാംന്തോട് വെച്ച് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി അസി.പ്രൊഫസര്‍ ഡോ. സിനോഷ് സക്കറിയ ഉദ്ഘാടനം ചെയ്തു.
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് മുഖ്യാതിഥിയായി. മലനാട് വികസന സമിതി ചെയര്‍മാന്‍ ആര്‍ സൂര്യനാരായണ ഭട്ട് അധ്യക്ഷത വഹിച്ചു. മലനാട് വികസന സമിതി ജനറല്‍ സെക്രട്ടറി ബി അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.
