രാജപുരം: വികസന പിന്നോക്കാവസ്ഥയില്‍ സംസ്ഥാനത്തെ ഏറ്റവും മുന്നിലുള്ള ജില്ലയാണ് കാസര്‍ഗോഡ്. അതില്‍ പുറകില്‍ നിന്ന് ഒന്നാമതാണ് , ഒന്‍പതാം നാടെന്ന് പഴമക്കാര്‍ പറഞ്ഞുകേട്ട കോടോം ബേളൂര്‍, കള്ളാര്‍, പനത്തടി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നമ്മുടെ മലയോരം. 1927 ന് മൂന്‍പ് വനത്തില്‍ നിന്നും,തടി ഉരുപ്പടികളും , മറ്റ് വിഭവങ്ങളും കൊണ്ടുപോകാന്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച പാതയാണ് ഹോസ്ദുര്‍ഗ്ഗ് പാണത്തൂര്‍ റോഡ്. ഇപ്പോള്‍ ഇത് രേഖകളില്‍ സ്റ്റേറ്റ് ഹൈവേ ആണെങ്കിലും ഇന്നും ഒരു കൂപ്പ് റോഡിന്റെ അലൈന്‍മെന്റ് ആണ് ഈ റോഡിന്. സംസ്ഥാനത്ത് എല്ലാ പ്രധാന റോഡുകളും, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീകരിച്ച് പുതിയ കാലത്തിന്റെ വേഗത്തിനനുസരിച്ച് അഭിവൃദ്ധിപ്പെടുത്തി.പക്ഷെ വടക്കന്‍ ജില്ലയായ കാസര്‍ഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ, പ്രധാനപ്പെട്ട, അന്തര്‍സംസ്ഥാന പാതയായ, ഹോസ്ദുര്‍ഗ്ഗ് -പാണത്തൂര്‍ റോഡ് ഇന്നും 1927 ന് മൂന്‍പ്
ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച കാനനപാതയില്‍ വളവുകളും, കയറ്റങ്ങളും, ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. 28 മീറ്റര്‍ മുതല്‍ 55 മീറ്റര്‍ വരേ വീതിയുള്ള റോഡിന്റെ ഭൂമി കയ്യേറ്റങ്ങളുടെ ഭാഗമായി വികസനം വഴിമുട്ടി നില്‍ക്കുകയാണ്. 2018 ല്‍ മലനാട് വികസന സമിതി നല്‍കിയ പരാതിയുടേയും ,ഇടപെടലിന്റേയും ഫലമായി 91 വര്‍ഷത്തിന് മുന്‍പ് തുറന്ന ഹോസ്ദുര്‍ഗ്ഗ്- പാണത്തൂര്‍ റോഡിന്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തി, കയ്യേറ്റങ്ങള്‍ കണ്ടെത്തി.എങ്കിലും അതിര്‍ത്തി നിര്‍ണ്ണയം നടത്തിയ ഈറോഡിന്റെ സ്ഥലം വീണ്ടെടുക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
നിരവധി ഇടപെടലുകളുടെ ഫലമായി 2017 ല്‍
കേരള ബജറ്റില്‍ ഹോസ്ദുര്‍ഗ്ഗ-് പാണത്തൂര്‍ സ്റ്റേറ്റ് ഹൈവേയുടെ DPR തയ്യിറാക്കുന്നതിനായി തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ ഏജന്‍സിയെ ചുമതല ഏല്‍പ്പിച്ച് സര്‍വ്വെ നടത്തി റിപ്പോര്‍ട്ട് തയ്യാക്കി, ഇടത്തരക്കാരും , കര്‍ഷകരും ,തൊഴിലാളികളും,വ്യാപാരികളും, ജീവനക്കാരും ഉള്‍പ്പെടുന്ന ബഹുജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും മൂന്നരക്കോടി രൂപ മുടക്കി തയ്യാറാക്കിയ DPR അട്ടത്ത് വച്ച്, പൊതുമരാമത്ത് വകുപ്പിന്റെ കീഴ്വഴക്കം കാത്ത് സൂക്ഷിച്ചുകൊണ്ട് ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച റോഡിന്റെ അലൈന്‍മെന്റ് കൂടുതല്‍ അപകടകരമായ വളവുകളും, കയറ്റങ്ങളും,വീതിക്കുറവുമായി നിലവിലുള്ള റോഡ് ഇന്നും ആധുനിക ശാസ്ത്രം, സാങ്കേതിക വിദ്യ പ്രായോഗീഗമാക്കാതെ, പുതിയ കാലത്തെ നോക്കി തല കുനിക്കുന്നു. 2017-18 ല്‍ ഭാരത് മാല പദ്ധതിയില്‍ രണ്ടാം ഫെയ്‌സില്‍ എട്ടാമത്തെ റോഡായി ഇടംപിടിച്ച ഈ സംസ്ഥാന പാത, ദേശീയ പാതയാകും.
ഈ നാടിന്റെ സമഗ്ര വികസനത്തിന് ഇത് വഴിയൊരുക്കും എന്നൊക്കെ എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ തുടര്‍ന്ന് ഇവിടെ നിന്നും തെരെഞ്ഞെടുക്കപ്പെട്ട എംപി, എംഎല്‍എ ഉള്‍പ്പെടുന്ന ജനപ്രതിനിധികള്‍ ഒരു തുടര്‍ നടപടികളും നടത്തിയില്ല.അതോടെ ഈ സ്റ്റേറ്റ് ഹൈവേയുടെ ഭാവി ഇരുളടഞ്ഞു . ഭാരത് മാല പദ്ധതിയില്‍ ഹോസ്ദുര്‍ഗ്ഗ് പാണത്തൂര്‍,ബാഗമണ്ഡല, മടിക്കേരി ഇരട്ടപ്പാത ത്രിശങ്കുവില്‍ നില്‍ക്കുന്നു.തുടര്‍ന്ന് ഈ റോഡിനായി നിരവധി മെമ്മോറാണ്ടങ്ങളും, പരാതികളും എംഎല്‍എ മുതല്‍ മുഖ്യമന്ത്രിയുടെ മുമ്പാകെ വരെ കൊടുത്തതിന്റെ കൂടെ ഫലമായി ആണ് 2021 ല്‍ 59.94 കോടി രൂപ റോഡ് നവീകരണത്തിന് അനുവദിച്ചത്. അതില്‍ ഈ സംസ്ഥാന പാതയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലയിരുത്തിയ തുക 120 കോടി രൂപയാണ്, അത് പിന്നീട് ചില ആസൂത്രിത നീക്കങ്ങളിലൂടെ വെട്ടിച്ചുരുക്കി 60 കോടിയായി പുനര്‍നിര്‍ണ്ണയിച്ചു. ഇതിന്റെ കാരണമായി പറയുന്നത് ഭാരത് മാല പദ്ധതിയില്‍ രണ്ടാം ഫെയ്‌സില്‍ മുന്‍ഗണന പട്ടികയില്‍ ഉള്ള ഹോസ്ദുര്‍ഗ്ഗ് പാണത്തൂര്‍, മടിക്കേരി റോഡിന് സംസ്ഥാന ഗവണ്‍മെന്റ് പണം മുടക്കിയാല്‍ അത് നഷ്ടമാകും എന്നാണ്. അതിന് ശേഷം ശക്തമായ ജനവികാരം മനസ്സിലാക്കി 60 കോടി രൂപയുടെ പദ്ധതി കരാറായി പണി ആരംഭിച്ച റോഡിന്റെ ദയനീയ സ്ഥിതി ആണ് ഇന്ന് കാണുന്നത്.2017 ഈ മലയോര മേഖലയുടെ വികസന
പിന്നോക്കാവസ്ഥക്ക് ,പരിഹാരമുണ്ടാക്കാന്‍ രാഷ്ട്രീയാതീതമായി ഒരു പൊതുവേദി ഉണ്ടാകണമെന്ന ചിന്താഗതിയില്‍ സാമൂഹിക രാഷ്ടീയ, മാധ്യമ ,സന്നദ്ധ വ്യാപാര, മേഖലകളിലെ ഏതാനും പൊതുപ്രവര്‍ത്തകര്‍ ചേര്‍ന്നു രൂപം കൊടുത്ത പ്രസ്ഥാനമാണ് മലനാട് വികസന സമിതി.
നിലവില്‍, കരാറുകാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ച റോഡ് നിര്‍മ്മാണം അടിയന്തര പ്രാധാന്യത്തോടെ വേഗത്തില്‍ പൂര്‍ത്തിയാക്കി കിട്ടാന്‍ പൊതുജനം സമരം ചെയ്യേണ്ടി വന്നത് , പൊതുമരാമത്ത്, KRFB, ഉദ്യോഗസ്ഥരും, കരാറുകാരും, തമ്മിലുള്ള ഒത്തുകളി ആണ്.അവിടെ ഫലപ്രദമായി ഇടപെടാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയുന്നില്ല ഏന്ന ശക്തമായ വിമര്‍ശനവും മലനാട് വികസന സമിതി ഉയര്‍ത്തുന്നു.
ഈ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം നിരീക്ഷിച്ചു വിലയിരുത്താന്‍ കാഞ്ഞങ്ങാട് എംഎല്‍എ മുന്‍കൈയെടുത്ത് രൂപീകരിച്ച മോണിറ്ററില്‍ംഗ് കമ്മറ്റി നിശ്ചലമായി നില്‍ക്കുന്നു.തുടര്‍ യോഗങ്ങള്‍ പോലും വിളിച്ചു ചേര്‍ക്കാന്‍ ആ കമ്മറ്റി ഭാരവാഹികള്‍ തയ്യാറായിട്ടില്ല.മാത്രമല്ല മലനാട് വികസന സമിതി പ്രവര്‍ത്തകര്‍ ആ മോണിറ്ററിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടാതെയിരിക്കാന്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വം പ്രത്യേക ശ്രദ്ധ പുലര്‍ത്തി. ഈ ജാഗ്രത നമ്മുടെ സ്റ്റേറ്റ് ഹൈവേയുടെ കാര്യത്തില്‍ എടുത്തിരുന്നെങ്കില്‍ നമ്മുടെ നാട് ഇങ്ങനെ പിന്നോട്ട് നടക്കേണ്ട ദുര്‍ഗതിയിലാകില്ലായിരുന്നു.
ഇത്തരം ഗുതരാവസ്ഥ നിലനില്‍ക്കുന്ന കാലത്ത്,ഭരണ – പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും ഈ മലയോര മേഖലയുടെ ദുരിതത്തിനെതിരെ ചെറുവിരലനക്കുന്നില്ല എന്ന ഘട്ടത്തിലാണ് മലനാട് വികസന സമിതി ജനഹിതം മനസ്സിലാക്കി,ജനങ്ങളോടോപ്പം ചേര്‍ന്ന് ഒരു പ്രത്യക്ഷ സമരത്തിന് തുടക്കം കുറിക്കുന്നത്. നിലവില്‍ പണി നിര്‍ത്തി വെക്കാന്‍ കാരണമായി, കെആര്‍എഫ്ബി യെ പഴിചാരി കരാറുകാരായ കുദ്രോളി ബില്‍ഡേഴ്‌സ് & ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി ഒരു വിശദീകരണ നോട്ടീസ്,കെ ആര്‍ എഫ് ബി, പിഡബ്ല്യുഡി ഉന്നത ഉദ്യോഗസ്ഥര്‍ക്കും, കാഞ്ഞങ്ങാട് എംഎല്‍എ ശ്രീ ഇ ചന്ദ്രശേഖരന്‍, കള്ളാര്‍, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ എന്നിവര്‍ക്ക് 31/08/2024 ന് അയച്ച് തടിയൂരുകയാണ്. നിലവില്‍ ഒരുവട്ടം പുതുക്കിയ കരാര്‍ എഗ്രിമെന്റ് സംസ്ഥാന ഗവണ്‍മെന്റ് പ്രത്യേക ഉത്തരവിലൂടെ, ധനകാര്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയാലെ, ഹോസ്ദുര്‍ഗ്ഗ് പാണത്തൂര്‍ സ്റ്റേറ്റ് ഹൈവേയുടെ തുടര്‍ അഭിവൃദ്ധി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോവുകയുള്ളു. ഈ പ്രത്യേക സാഹചര്യത്തില്‍ നമ്മുടെ ജനപ്രതിനിധികളും, ഭരണ രാഷ്ട്രീയ നേതൃത്വങ്ങളും,പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും മുഖം തിരിച്ചു നില്‍ക്കുന്ന അത്യന്തം പ്രതിഷേധാര്‍ഹമായ അവസ്ഥയിലാണ് മലനാട് വികസന സമിതി ഒരു പ്രത്യക്ഷ ജനകീയ സമരവുമായി തെരുവിലിറങ്ങുന്നത്.. ഇതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 7 ന് ശേഷം മലനാട് വികസന സമിതി പ്രതിനിധികള്‍, കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ കേരള ധനകാര്യമന്ത്രി ശ്രീ കെ എന്‍ ബാലഗോപാല്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ്,KIFBI ഡയറക്ടര്‍ ശ്രീ എബ്രഹാം സാര്‍, KIFBI ടെക്‌നിക്കല്‍ ചീഫ് ഏന്നിവരെ കണ്ട്,സംസ്ഥാന പാതയുടെ നവീകരണ നിര്‍മ്മാണം അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കി തരണമെന്ന് ആവശ്യപ്പും.
തുടര്‍ നടപടികളും, നിര്‍മ്മാണവും അനന്തമായി നീട്ടി കൊണ്ടുപോയാല്‍,ഈ മലയോര ജനതയെ ഒന്നടങ്കം തെരുവിലിറക്കി ശക്തമായ പ്രതിരോധ സമരങ്ങളുടെ പാതയിലേക്ക് മലനാട് വികസന സമിതി മുന്നോട്ട് പോകും. ഈ കുടിയേറ്റ ജനതയോടും, തദ്ദേശീയരായ ബഹുജനങ്ങളും ഓടും ഭരണവര്‍ഗ്ഗവും, ജനപ്രതിനിധികളും , മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും, കാണിക്കുന്ന കടുത്ത അവഗണനയും അനാസ്ഥയും വികസനമുരടിപ്പും, ഒരു കഴിവില്ലായ്മക്കും, കെടുകാര്യസ്ഥതയ്ക്കും അപ്പുറം വോട്ട് ചെയ്തു വിജയിപ്പിക്കുന്ന സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെടുന്നു. ഇതില്‍ മലനാട് വികസന സമിതി ശക്തിയായി പ്രതിഷേധിക്കുന്നു.
ഭാരത് മാല പദ്ധതിയില്‍ രണ്ടാം ഫെയ്‌സില്‍ പരിഗണന ഉള്ള ഹോസ്ദുര്‍ഗ്ഗ് പാണത്തൂര്‍ മടിക്കേരി റോഡിന്റെ ഇനിയും DPR തയ്യാറാക്കാന്‍ ബിക്കിനില്‍ക്കുന്ന കര്‍ണ്ണാടക സംസ്ഥാനത്തെ 42 കിലോമീറ്റര്‍ ദൂരം റോഡിന്റെ വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യമായ ഫണ്ട് ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ മലനാട് വികസന സമിതി ഇടപെടും, കൂടാതെ ഈ മലയോര പഞ്ചായത്തുകളുടെ സമഗ്ര വികസനത്തിന് മലയോര ജനതയെ ഒറ്റക്കെട്ടായി അണിനിരത്തി ശക്തമായ ജനകീയ മുന്നേറ്റങ്ങള്‍ക്ക് മലനാട് വികസന സമിതി നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഈ കാര്യങ്ങള്‍ മുന്‍നിര്‍ത്തി നാളെ ഗാന്ധിജയന്തി ദിനത്തില്‍ മലനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ചക്രസ്തംഭന സമരവും, ഏകദിന ഉപവാസം സമരവും,ഈ മലയോര പഞ്ചായത്തുകളുടെ മോചനപ്പോരാട്ടമാണെന്ന് ഉള്‍ക്കൊണ്ടുകൊണ്ട്, എല്ലാവരുടേയും പിന്തുണയും സഹായവും സഹകരണവും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.