കുറ്റിക്കോല്‍ : കുറ്റിക്കോല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം സംഘം പ്രസിഡന്റ് കുഞ്ഞികൃഷ്ണന്‍ കുക്കംകയയുടെ അദ്ധ്യക്ഷതയില്‍ പടുപ്പ് വൈ.എം സി.എ ഹാളില്‍ നടത്തപ്പെട്ടു. സെക്രട്ടറി ടിന്‍സി ജോഷി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദാമോദിരന്‍ മാഷ് ,തങ്കമ്മ ജോര്‍ജ്ജ് ,സന്തോഷ് അരമന ,സാബു അബ്രഹാം, ബാലകൃഷ്ണന്‍ കുറ്റിക്കോല്‍, ടോമി പൊള്ളക്കാട്, എന്നിവര്‍ പ്രസംഗിച്ചു. യോഗത്തിന് സംഘം വൈസ് പ്രസിഡന്റ് , ലിജോ ജോസഫ് സ്വാഗതവും ബ്രാഞ്ച് മാനേജര്‍ സത്യന്‍ കുറ്റിക്കോല്‍ നന്ദിയുംഅറിയിച്ചു