ബളാന്തോട് :പിണറായി സര്‍ക്കാര്‍ വികസനത്തെ സ്തംഭിപ്പിക്കുന്ന സര്‍ക്കാറായി മാറിയതായി ഡി സി സി പ്രസിഡന്റ് പി.കെ ഫൈസല്‍. .കാഞ്ഞങ്ങാട് – പാണത്തൂര്‍ – മടിക്കേരി അന്തര്‍ സംസ്ഥാന റോഡിന്റെ കേരളത്തിലെ ഭാഗമായ കാഞ്ഞങ്ങാട് പാണത്തൂര്‍ റോഡില്‍ പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള റോഡിന്റെ പൂര്‍ത്തീകരണത്തിന് 59.5 കോടി രൂപ കിഫ്ബിയില്‍ പെടുത്തി അനുവദിച്ചുകൊണ്ട് റോഡ് ഫണ്ട് ബോര്‍ഡ് മുഖേന സര്‍ക്കാര്‍ കുദ്രോളി ബില്‍ഡേഴ്‌സിന് രണ്ടുവര്‍ഷം മുമ്പ് കരാര്‍ കൊടുത്തിരുന്നു. എന്നാല്‍ ഈ റോഡിന്റെ പണി പൂര്‍ത്തിയാകാതെ നിലവില്‍ രണ്ടുവര്‍ഷം തികഞ്ഞിരിക്കുകയാണ്. റോഡിന്റെ പണി പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി സര്‍ക്കാരിന്റെയും പി.ഡബ്ല്യു.ഡി റോഡ് ഫണ്ട് ബോര്‍ഡ് വകുപ്പിന്റെയും ഭാഗത്തു നിന്ന് ഒരു ഇടപെടലും നടക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പി.കെ ഫൈസല്‍ പറഞ്ഞു. മലയോരത്തെ വളരെ പ്രധാനപ്പെട്ട റോഡിനോട് സര്‍ക്കാര്‍ കാണിക്കുന്ന ഈ അവഗണനക്കെതിരേയും , മലയോര വികസന പ്രവര്‍ത്തനങ്ങളെ സ്തംഭിക്കുന്ന പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെങ്കില്‍ ശക്തമായ സമര പരിപാടികള്‍ പാര്‍ട്ടി സംഘടിപ്പിക്കുമെന്ന് പി.കെ ഫൈസല്‍ പറഞ്ഞു. പനത്തടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ബളാംതോട് സംഘടിപ്പിച്ച ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പനത്തടി പഞ്ചായത്ത് മേഖലയില്‍ സംസ്ഥാന ഹൈവേയുടെ നിര്‍ത്തിവെച്ചിരിക്കുന്ന ജോലികള്‍ ഉടന്‍ ആരംഭിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തി ഡി.സി.സി ജന: സെക്രട്ടറി പി.വി സുരേഷ് സര്‍ക്കാരിനോടും പി.ഡബ്ല്യു.ഡി യോടും ആവശ്യപ്പെട്ടു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.ജെ ജെയിംസ് അധ്യക്ഷ വഹിച്ചു. ബളാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം, കരിക്കെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ബാലചന്ദ്രന്‍ നായര്‍, തോമസ് ടി തയ്യില്‍, എം
കുഞ്ഞമ്പു നായര്‍ അഞ്ജനമുക്കോട്, ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍, കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ ജന:സെക്രട്ടറി ജോണി തോലംപുഴ, ബ്ലോക്ക് ജന: സെക്രട്ടറി എസ് മധുസൂദനന്‍, ബ്ലോക്ക് സെക്രട്ടറിമാരായ എം.എം തോമസ്, സണ്ണി ഇലവുങ്കല്‍, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ സുപ്രിയ അജിത്ത്, കെ വിജയന്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് രാധാ സുകുമാരന്‍, ജോസ് നാഗരോലില്‍, അജീഷ് കുമാര്‍, എം ശ്രീധരന്‍, കെ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു എം ജയകുമാര്‍ സ്വാഗതവും, എന്‍ വിന്‍സന്റ് നന്ദിയും പറഞ്ഞു.