അന്തരിച്ച കൂത്തുപറമ്പ് സമരപോരാളി പുഷ്പന് നാട് അത്യന്തം വൈകാരികമായി യാത്രയയപ്പ് നല്‍കി.
പുഷ്പന്റെ മൃതദേഹം ചൊക്ലി മേനപ്രത്തെ വീട്ടിലെത്തിച്ചപ്പോഴും നിരവധി പേര്‍ അന്തായഞ്ജലി അര്‍പ്പിച്ചു.രാമവിലാസം സ്‌കൂളിലെ പൊതുദര്‍ശനത്തിനുശേഷമാണ് ഇവിടേക്ക് എത്തിച്ചത്. വന്‍ ജനാവലിയാണ് പ്രിയ സഖാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കണ്ണൂരില്‍ എത്തിയത്. അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ വീട്ടിലും ജനങ്ങളുടെ നീണ്ട നിരയായിരുന്നു. നേരത്തെ ടൗണ്‍ ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ പുഷ്പനെ ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകള്‍ ആണ് തലശ്ശേരിയിലേക്ക് എത്തിയത്. കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് 30 വര്‍ഷമായി കിടപ്പിലായിരുന്ന സി പി എം പ്രവര്‍ത്തകന്‍ പുഷ്പന്‍ ഇന്നലെയാണ് അന്തരിച്ചത്. തലശ്ശേരിയിലും തുടര്‍ന്ന് ചൊക്ലിയിലും പൊതുദര്‍ശനം നടന്നു. കൃത്യം എട്ട് മണിക്ക് തന്നെ കോഴിക്കോട് നിന്നുള്ള വിലാപയാത്ര ആരംഭിച്ചിരുന്നു. പ്രത്യേക പോയിന്റുകളിലാണ് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സൗകര്യമൊരുക്കിയിരുന്നത്. നിരവധി പാര്‍ട്ടി
പ്രവര്‍ത്തകരാണ് വഴിയരികില്‍ കാത്തുനിന്ന് യാത്രാമൊഴി നല്‍കിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്നലെയായിരുന്നു പുഷ്പന്റെ അന്ത്യം. കോഴിക്കോട് നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്രയായിട്ടാണ് മൃതദേഹം എത്തിച്ചത്. കോഴിക്കോടും തലശേരിയിലുമുള്ള നിരവധി നേതാക്കള്‍ വാഹനത്തിന് അകമ്പടിയായിട്ടുണ്ടായിരുന്നു.