രാജപുരം : സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി പൂടംകല്ല് പാണത്തൂര്‍ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഉണ്ടായ മെല്ലെ പോക്കിനും ആധികാരികളുടെ അനാസ്ഥയ്ക്കുമെതിരെ മലനാട് വികസന സമിതി ഒക്ടോബര്‍ രണ്ടിന് നടത്തുന്ന ഉപവാസ സമരത്തിന് കള്ളാര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പിന്തുണ പ്രഖ്യാപിച്ചു.
യോഗത്തില്‍ കളളാര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് എം ബി ഇബ്രാഹിം മൗലവി പാണത്തൂര്‍, ജനറല്‍ സെക്രട്ടറി ഹാഫിള് മുഹമ്മദ് ശഫീഖ് റഹ്‌മാനി ചുളളിക്കര, വൈസ് പ്രസിഡണ്ട് അബ്ദുല്ല ദാരിമി ഇരിയ, അബ്ദുല്ലത്തീഫ് അല്‍ഹസനി ഒടയഞ്ചാല്‍, ജോയിന്‍ സെക്രട്ടറി റിയാസ് ഫൈസി തോട്ടം, അബ്ദുല്ല നിസാമി പാറപ്പള്ളി, ട്രഷറര്‍ ഉമ്മര്‍ ഹാജി കൊട്ടോടി, സുലൈമാന്‍ മൗലവി മൂന്നാം മെയില്‍, അബ്ദുസമദ് അഷ്‌റഫി കളളാര്‍, ഉബൈദ് സഖാഫി ബളാംന്തോട്, ഹാരിസ് ബാഖവി കോളിച്ചാല്‍, ശാക്കിര്‍ ലത്തീഫി പനത്തടി, സിനാന്‍ ഇര്‍ഫാനി കൊട്ടോടി, അബ്ദുല്‍ കരീം സഖാഫി ചെമ്പേരി, എം വി എ സിദ്ദീഖ് മൗലവി പാണത്തൂര്‍, മുഹമ്മദ് റഫീഖ് അസ്ഹരി മൂന്നാം മൈയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.