KERALA NEWS

അര്‍ജുന്‍ ഇനി ഓര്‍മ്മ, കണ്ണീരോടെ വിടനല്‍കി ജന്മനാടും കുടുംബവും; മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു

ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കുടുംബാംഗങ്ങളും നാട്ടുകാരുമടക്കമുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഹൈന്ദവാചാര പ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയിലാണ് സംസ്‌കരിച്ചത്. അര്‍ജുന്റെ സഹോദരന്‍ അഭിജിത്ത് ആണ് ചിതയ്ക്ക് തീകൊളുത്തിയത്. മന്ത്രി കെ ബി ഗണേഷ് കുമാര്‍ അടക്കം രാഷ്ട്രീയ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജന്മനാടുനല്‍കിയ യാത്രാമൊഴിയോടെയാണ് അര്‍ജുന്‍ എന്ന മുപ്പതുകാരന്‍ വിടവാങ്ങിയത്. അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് കണ്ണാടിക്കലിലെ വീട്ടിലെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *