KERALA NEWS

കൂത്തുപറമ്പ് വെടിവെയ്പ്പില്‍ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്‍ നിര്യാതനായി

കൂത്തുപറമ്പ് വെടി വെയ്പ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുഷ്പന്‍ നിര്യാതനായി. ജീവിക്കുന്ന രക്തസാക്ഷി എന്ന് അറിയിപ്പെട്ടിരുന്ന പുഷ്പന്‍ 30 വര്‍ഷമായി കിടപ്പിലായിരുന്നു. ആഗസ്റ്റ് രണ്ടിന് വൈകീട്ടാണ് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു് അന്ത്യം. സി പി എം നോര്‍ത്ത് മേനപ്രം ബ്രാഞ്ച് അംഗമായിരുന്നു. കൂത്തുപറമ്പില്‍ 1994 നവംബര്‍ 25 ന് നടന്ന ഡി വൈ എഫ് ഐ സമരത്തിന് നേരെയുണ്ടായ പോലീസ് വെടി വെയ്പ്പില്‍ സുഷുമ്‌ന നാഡി തകര്‍ന്ന് കിടപ്പിലായതാണ് പുഷ്പന്‍. വെടി വെയ്പ്പില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ കെ കെ രാജീവന്‍, മധു, ഷിബുലാല്‍, ബാബു, റോഷന്‍ എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു. പുഷ്പന്‍ ഉള്‍പ്പെടെ ആറോളം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 1994 നവംബര്‍ 25 ന് തലശ്ശേരിക്കടുത്ത് കൂത്തുപറമ്പില്‍ മന്ത്രി എം വി രാഘവനെ തടയാനെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് വെടി വെയ്പ്പ് നടത്തുകയായിരുന്നു. കൂത്തുപറമ്പിലെ അര്‍ബന്‍ സഹകരണബാങ്കിന്റെ സായാഹ്ന ശാഖയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി

 

 

 

Leave a Reply

Your email address will not be published. Required fields are marked *