DISTRICT NEWS

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ പി കുഞ്ഞിക്കണ്ണന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് സര്‍വകക്ഷി അനുശോചന യോഗം നടത്തി

കാഞ്ഞങ്ങാട് : മുന്‍ ഡിസിസി പ്രസിഡണ്ടും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ഉദുമ എംഎല്‍എയും ആയിരുന്ന കെ പി കുഞ്ഞി കണ്ണന്റെ നിര്യാണത്തില്‍ കാഞ്ഞങ്ങാട് പുതിയ കോട്ട മാന്തോപ്പ് മൈതാനിയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി അനുശോചന യോഗം നടത്തി. സമൂഹത്തിലെ വിവിധ മേഖലയിലുള്ള നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത മൗനജാഥയ്ക്ക് ശേഷം മാന്തോപ്പ് മൈതാനിയില്‍ നടന്ന അനുശോചന യോഗത്തില്‍ ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ കെ പി കുഞ്ഞികണ്ണന്‍ നടത്തിയ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ എന്നും ജനമനസ്സകളില്‍ നിറഞ്ഞുനില്‍ക്കുമെന്നും കക്ഷി രാഷ്ട്രീയഭേദമന്യേ എല്ലാവരെയും സ്‌നേഹിച്ച് മുന്നോട്ടുപോയ അപൂര്‍വ്വം നേതാക്കളില്‍ ഒരാളാണ് കെ പി കുഞ്ഞികണ്ണന്‍ എന്ന് അനുശോചന യോഗത്തില്‍ നേതാക്കള്‍ അനുസ്മരിച്ചു.മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും സിപിഐഎം ജില്ലാ സെക്രട്ടറിയുമായ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ:കെ ശ്രീകാന്ത്,യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍,മുന്‍ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ:എന്‍.എ ഖാലിദ്,കെപിസിസി സെക്രട്ടറി എം അസീനാര്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എം.സി പ്രഭാകരന്‍,അഡ്വ; പി വി സുരേഷ്,സിപിഐ ജില്ലാ സെക്രട്ടറി സി.പി.ബാബു ,കേരള കോണ്‍ഗ്രസ് (ജെ) ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത കേരള കോണ്‍ഗ്രസ് (എം) ജില്ലാ സെക്രട്ടറി കെപിപിറ്റര്‍,ആര്‍ എസ് പി ജില്ലാ സെക്രട്ടറി ഹരീഷ് ബി നമ്പ്യാര്‍,,സി എം പി സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ വി കമ്മാരന്‍,എന്‍ സി പി ജില്ലാ പ്രസിഡണ്ട് ഉദിനൂര്‍ സുകുമാരന്‍, പ്രസ് ഫോറം ജില്ലാ ഭാരവാഹി മുഹമ്മദ് അസ്ലം,വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് സി കെ ആസിഫ്, നേതാക്കളായ ,ബഷീര്‍ വെള്ളിക്കോത്ത്, അഡ്വ:ടി കെ സുധാകരന്‍, പുലരി രാഘവന്‍, രാജു പി പി , കെ പി ബാലകൃഷ്ണന്‍, അഡ്വ പി കെ ചന്ദ്രശേഖരന്‍ എന്നിവര്‍സംസാരിച്ചു,

 

Leave a Reply

Your email address will not be published. Required fields are marked *