രാജപുരം : കേന്ദ്ര ഗവണ്മെന്റ് നീതി ആയോഗിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ആസ്പിരേഷന്‍ പദ്ധതിയുടെ ഭാഗമായി കള്ളാര്‍, പനത്തടി, കോടം- ബേളൂര്‍ പഞ്ചായത്തുകളിലെ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നിന്നും ശേഖരിച്ച മണ്ണിന്റെ പരിശോധന ഫലം (സോയില്‍ ഹെല്‍ത്ത് കാര്‍ഡ്) വിതരണ ഉദ്ഘാടനം കള്ളാര്‍ പഞ്ചായത്തില്‍ കലക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. ഗോപി, പി.ഗീത, സന്തേഷ് വി.ചാക്കോ, ലത അരവിന്ദ്, ഡിപിഡിഒ (ഡെപ്യൂട്ടി ഡിസ്ട്രിക്ട് പ്ലാനിങ്ങ് ഓഫിസര്‍) എം.ദ്വര, പരപ്പ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.വി.ഹരിത, ബിഡിഒ ജോസഫ് എം.ചാക്കോ, കള്ളാര്‍ പഞ്ചായത്ത് സെക്രട്ടറി എ.പ്രേമ, കൃഷി ഓഫിസര്‍ കെ.എം.ഹനീന, ആസ്പിരേഷന്‍ പ്രോഗ്രാം ഇംപ്ലിമെന്റ് ഓഫീസര്‍ അമൃത എന്നിവര്‍പ്രസംഗിച്ചു.