DISTRICT NEWS

മുന്‍ എം എല്‍ എ കെ .പി കുഞ്ഞിക്കണ്ണന്റെ ഭൗതികശരീരം കണ്ണൂര്‍, കാസര്‍ഗോഡ് ഡിസിസി ഓഫീസുകളില്‍ പൊതുദര്‍ശനം നടത്തി

മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും,കാസര്‍ഗോഡ് മുന്‍ ഡിസിസി പ്രസിഡണ്ടും,മുന്‍ ഉദുമ എം എല്‍ എ കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് മുന്‍ മെമ്പറുമായിരുന്ന കെ .പി കുഞ്ഞിക്കണ്ണന്റെ ഭൗതികശരീരം
11 മുതല്‍ 12 വരെ കണ്ണൂര്‍ ഡിസിസി ഓഫീസില്‍ പൊതുദര്‍ശനം നടത്തി
ഉച്ചയ്ക്ക് 2.30 മുതല്‍ 3 .30 വരെ കാസര്‍ഗോഡ് ഡിസിസി ഓഫീസില്‍ പൊതുദര്‍ശനം നടത്തി.

കണ്ണൂര്‍ ഡിസിസി ഓഫീസില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപിയും മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂര്‍ ,കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റുമാരായ പി കെ ഫൈസല്‍ ,അഡ്വ:മാര്‍ട്ടിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് കോണ്‍ഗ്രസ് പതാക പുതപ്പിക്കുകയും അന്ത്യോപചാരമര്‍പ്പിക്കുകയും ചെയ്തു. സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
ഉച്ചയ്ക്ക് 2 30ന് കാസര്‍ഗോഡ് ഡിസിസി ഓഫീസില്‍ കെ പി കുഞ്ഞി കണ്ണന്റെ ഭൗതികശരീരം എത്തിച്ചേര്‍ന്നു തുടര്‍ന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ ഡിസിസി ക്ക് വേണ്ടിയും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ക്ക് വേണ്ടിയും റീത്തുകള്‍ സമര്‍പ്പിച്ചു മുന്‍ ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നില്‍ മുന്‍മന്ത്രി സി.ടി അഹമ്മദി സിപിഎം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ എം എല്‍ എ മാരായ കെ ചന്ദ്രശേഖരന്‍ ,സി എച്ച് കുഞ്ഞമ്പു സേവാദള്‍ സംസ്ഥാന ചെയര്‍മാന്‍ രമേശന്‍ യു ഡി എഫ് ജില്ലാ കണ്‍വീനവര്‍ എ ഗോവിന്ദന്‍ നായര്‍ കരുവാച്ചേരി എംസി പ്രഭാകരന്‍ ,വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ അബ്ദുല്‍ റഹിമാന്‍ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി കൃഷ്ണന്‍,വി.കെ രവീന്ദ്രന്‍ കെപിസിസി ഭാരവാഹികളായ കെ നീലകണ്ഠന്‍,സുബ്ബയ്യ റൈ ,എം
അസിനാര്‍,കെപിസിസി മെമ്പര്‍മാരായ പി എ അഷ്റഫലി ,മീനാക്ഷി ബാലകൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെരീഫ് സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിച്ചു തുടര്‍ന്ന്. 3 .15 ന് കാസര്‍ഗോഡ് നിന്ന് വിലാപയാത്ര ആരംഭിച്ചു ഉദുമയില്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് സാദിക്കലി ശിഹാബ് തങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചു പൊയിനാച്ചി,,ബേക്കല്‍ പെരിയ റോഡ് ജങ്ഷന്‍,
കാഞ്ഞങ്ങാട് പുതിയകോട്ട മാന്തോപ്പ് നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷന്‍,മടക്കര ടൗണ്‍,പടന്ന മൂസഹാജി മുക്ക്,തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലെ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരം 7 മണിയോടുകൂടി പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ എത്തിച്ചേര്‍ന്നു
രാത്രി 8.30 മണിയോടുകൂടി കാറമേല്‍ പ്രിയദര്‍ശിനി മന്ദിരത്തില്‍ പൊതു ദര്‍ശനം. നാളെ രാവിലെ 8.30 ന് പയ്യന്നൂര്‍ അന്നൂരിലുള്ള വസതിയില്‍ എത്തിച്ച ശേഷം
11 മണിക്ക് മൂരിക്കൊവ്വല്‍ ശാന്തി സ്ഥല ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍നടക്കും

 

 

 

Leave a Reply

Your email address will not be published. Required fields are marked *