പാണത്തൂര്‍: പാണത്തൂര്‍ – കോളിച്ചാല്‍ പാണത്തൂര്‍ റോഡിന്റെ ശോചനീയ അവസ്ഥയില്‍ പ്രതിഷേധിച്ച് ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 ന് ബളാംതോട് വെച്ച് മലനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപവാസ സമരത്തിന് പിന്തുണ തേടി പ്രചാരണ വിഭാഗം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചരണം തുടങ്ങി. പാണത്തൂരിലെ വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യവസായ സമിതി, വിവിധ ക്ലബുകള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, പാണത്തൂര്‍ ഗവ: സ്‌കൂള്‍, സെന്റ് മേരീസ് ചര്‍ച്ച്, കാഞ്ഞിരത്തിങ്കാല്‍ അയപ്പ ക്ഷേത്രം, പാണത്തൂര്‍, ചെമ്പേരി ജമാത്ത് കമ്മിറ്റികള്‍, വിവിധ ഓട്ടോ ടാക്‌സി തൊഴിലാളി സംഘടനകള്‍, ചുമട്ട് തൊഴിലാളി, ടിംബര്‍ യൂണിയനുകള്‍, തുടങ്ങിയവരെ ഉപവാസ സമരത്തില്‍ പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട് സമീപിച്ചു. ആര്‍ സൂര്യനാരായണ ഭട്ട്, ബി അനില്‍കുമാര്‍, എ.കെ ശശി, അജിജോസഫ്,കൃഷ്ണകുമാര്‍, എം.ബി അബ്ബാസ്, ടി.സി ജനാര്‍ദ്ദനന്‍, പി.എന്‍ സുനില്‍കുമാര്‍, രജനീ ദേവി,സനല്‍ പെരുതടി,തങ്കച്ചന്‍ ബളാംതോട് എന്നിവര്‍ നേതൃത്വം നല്‍കി.
Related Articles
കായികാധ്യാപക ഒഴിവ്
പാണത്തൂര്‍ : കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാണത്തൂര്‍ ഗവ.വെല്‍ഫെയര്‍ ഹൈസ്കൂളില്‍ താല്ക്കാലികാടിസ്ഥാനത്തില് കായികാധ്യാപകനെ നിയമിക്കുന്നു. സി.പി.എഡ്/ ബി.പി.എഡ്/ എം.പി.എഡ് അല്ലെങ്കില്‍ തതുല്യ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചക്കായി 15.11.2024 ന് രാവിലെ 11 മണിക്ക് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണമെന്ന് അറിയിക്കുന്നു.
എസ്എസ്എഫ് കാഞ്ഞങ്ങാട് ഡിവിഷന് സാഹിത്യോത്സവ് നാളെയും മറ്റെന്നാളും പാണത്തൂരില്‍
രാജപുരം : എസ്എസ്എഫ് കാഞ്ഞങ്ങാട് ഡിവിഷന് സാഹിത്യോത്സവ് 20,21 ശനി, ഞായര്‍ ദിവസങ്ങളിലായി പാണത്തൂരില്‍ നടക്കുമെന്ന്് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എസ് എസ് എഫ് 31 ആമത് എഡിഷന് ഡിവിഷന് സാഹിത്യോല്സവിനാണ് പാണത്തൂര്‍ വേദിയാകുന്നത്. യൂണിറ്റ്, സെക്ടര്‍,ഡിവിഷന്, മത്സരങ്ങള്‍ക്ക് ശേഷം ജില്ല, സ്റ്റേറ്റ്, നാഷണല്‍ തലങ്ങളില്‍ മത്സരങ്ങള്‍ നടക്കും.കാഞ്ഞങ്ങാട്, നിലേശ്വരം, അജാനൂര്‍, പരപ്പ, പാണത്തൂര്‍, എന്നീ 5 സെക്ടറുകളില്‍ നിന്ന് 200 ല്‍ അധികം മത്സരാര്‍ത്ഥികള്‍ 150 ഇനങ്ങളിലായി 8 കാറ്റഗറികളിലായി മത്സരത്തില്‍ പങ്കെടുക്കും. […]