NATIONAL NEWS

ഭൂമിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ ഇനി നിങ്ങളുടെ അനുവാദം വേണ്ട : അന്തിമതീരുമാനമെടുക്കുക കളക്ടര്‍

നെറ്റ്വര്‍ക്ക് പ്രശ്നങ്ങളെക്കുറിച്ച് പരാതികള്‍ പറയുന്ന ടെലികോം ഉപയോക്താക്കള്‍ എല്ലാ നാട്ടിലും ഉണ്ടണ്ട്.
എന്നാല്‍ സ്വന്തം ഭൂമിയിലോ അയല്‍പക്കത്തോ ഒരു മൊബൈല്‍ ടവര്‍ വന്നാല്‍ അതില്‍ വലിയ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യും. അടുത്ത വര്‍ഷം ആദ്യം പ്രാബല്യത്തില്‍ വരാനിരിക്കുന്ന പുതിയ ടെലികോം നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് സ്വകാര്യ ഭൂമിയില്‍ മൊബൈല്‍ ടവറോ ടെലികോം കേബിളോ സ്ഥാപിക്കാന്‍ ഭൂമിയുടമയുടെ അനുവാദം ആവശ്യമില്ല.
പൊതുതാത്പര്യത്തിന് അനിവാര്യമാണെന്ന് തോന്നിക്കഴിഞ്ഞാല്‍ സ്വകാര്യ വ്യക്തിയുടെ അനുവാദമില്ലെങ്കിലും ടവറുകള്‍ സ്ഥാപിക്കാമെന്ന വ്യവസ്ഥയാണ് ഉള്‍പ്പെടുത്തുന്നത്.
പുതിയ ടെലികോം നിയമത്തിലെ വ്യവസ്ഥകള്‍ കേന്ദ്രം വിജ്ഞാപനം ചെയ്തുകഴിഞ്ഞു.
കമ്പനികള്‍ സ്വകാര്യ വ്യക്തിക്ക് അപേക്ഷ നല്‍കുകയും അനുവാദം ലഭിക്കാതിരിക്കുകയും ചെയ്താല്‍ ജില്ലാ കളക്ടര്‍ക്ക് ഇടപെടാം എന്നും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.
സ്ഥലമുടമയുമായി ടവര്‍ സ്ഥാപിക്കുന്നതില്‍ ധാരണയിലെത്താന്‍ കഴിയാത്തപക്ഷം പോര്‍ട്ടല്‍ മുഖേന ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കാന്‍ കമ്പനികള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തും.
സ്ഥലയുടമയും കമ്പനിയും തമ്മില്‍ പ്രശ്നം പരിഹരിക്കാന്‍ സാധിക്കാതെ വന്നാല്‍ കളക്ടര്‍ക്ക് അന്തിമ തീരുമാനത്തിനും നഷ്ടപരിഹാരം ഉള്‍പ്പെടെ നിശ്ചയിക്കുന്നതിനും അധികാരമുണ്ടാകും

 

Leave a Reply

Your email address will not be published. Required fields are marked *