KERALA NEWS

നിപ: 16 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു 94 പേരുടെ ക്വാറന്റയിന്‍ നാളെ അവസാനിക്കും

മലപ്പുറം | നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 16 പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതു വരെ 104 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 94 പേരുടെ ക്വാറന്റയിന്‍ നാളെ അവസാനിക്കും. പ്രാഥമിക പട്ടികയിലെ നാലു
പേരുടെയും സെക്കന്ററി പട്ടികയിലെ 90 പേരുടെയും ക്വാറന്റയിനാണ് നാളെ അവസാനിക്കുക. ഇതോടെ രോഗബാധിത മേഖലയില്‍ ഉള്‍പ്പെടുത്തിയ കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണം പിന്‍വലിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.
അതേസമയം, രോഗലക്ഷണങ്ങളുമായി ഒരാള്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. 28 പേര്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്.. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മികച്ച മാനസിക പിന്തുണയാണ് നല്‍കിവരുന്നതെന്ന് മന്ത്രി അറിയിച്ചു. ഇന്ന് രണ്ടു പേര്‍ക്ക് ഉള്‍പ്പെടെ 281 പേര്‍ക്ക് കോള്‍ സെന്റര്‍ വഴി മാനസിക പിന്തുണ നല്‍കിയതായും മന്ത്രി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *