മാലക്കല്ല് :ഹോസ്ദൂര്‍ഗ് ഉപജില്ല കേരള സ്‌ക്കുള്‍ കലോത്സവത്തിന് സംഘാടകസമിതിയായി.മാല്ല്ല് സെന്റ് മേരീസ് എ യു പി സ്‌ക്കുളില്‍ നടന്ന പരിപാടി ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. കളളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ അധ്യക്ഷത വഹിച്ചു.എ.ഇ.ഒ മിനി ജോസഫ് ആമുഖ പ്രസംഗം നടത്തി. മാലക്കല്ല് സ്‌ക്കുള്‍ മാനേജര്‍ ഫാ.ഡിനോ കുമ്മനിക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ.പി, പ്രസന്ന പ്രസാദ്, ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ,കളളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, പഞ്ചായത്തംഗംങ്ങളായ സന്തോഷ് ചാക്കോ,ഗീത.പി,കെ.ഗോപി, മിനി ഫിലിപ്പ്, ജോസ് പുതുശ്ശേരിക്കാലായില്‍,വനജ ഐത്തു,കൃഷണകുമാര്‍, സണ്ണി ഓണശ്ശേരില്‍, ഹയര്‍സെക്കണ്ടറി സ്‌ക്കുള്‍ കോഡിനേറ്റര്‍ പി.മോഹനന്‍, പി.എം കുര്യാക്കോസ്, സുപ്രിയ ശിവദാസ്, രാജപുരം എസ് എച്ച് ഒ രാജേഷ്, ഹോസ്ദുര്‍ഗ് ബി.പി.സി കെ.വി.രാജേഷ്, എച്ച് എം ഫോറം കണ്‍വീനര്‍ രാജീവന്‍.കെ.വി, കളളാര്‍ എ എല്‍ പി സ്‌ക്കുള്‍ മാനേജര്‍ സുബൈര്‍, മാലക്കല്ല് സ്‌ക്കുള്‍ പി ടി എ പ്രസിഡന്റ് സജി എ സി, രാജപുരം പ്രസ്സ് ഫോറം പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധി അഷ്‌റഫ്,മാലക്കല്ല് പളളി പാരീഷ് കൗണ്‍സില്‍ പ്രതിനിധി സന്തോഷ് ജോസഫ്,എച്ച്. വിഗ്നേശ്വരഭട്ട് എന്നിവര്‍ പ്രസംഗിച്ചു. സ്‌ക്കുള്‍ ഹെഡ്മാസ്റ്റര്‍ കമ്മറ്റി പാനല്‍ അവതരണം നടത്തി. മാലക്കല്ല് സ്‌ക്കുള്‍ ഹെഡ്മാസ്റ്റര്‍ സജി എം. എ സ്വാഗതവും കളളാര്‍ എ എല്‍ പി സ്‌ക്കുള്‍ ഹെഡ്മാസ്റ്റര്‍ റഫീഖ് കെ.എ നന്ദിയും പറഞ്ഞു.
