ലൈംഗിക അതിക്രമ കേസില്‍ നടനും എം എല്‍ എയുമായ മുകേഷിനെ ചോദ്യം ചെയ്തതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരാതിക്കാരിയുടെ ലക്ഷ്യം പണം തട്ടലാണെന്നും മുകേഷിന്റെ ലൈംഗിക ശേഷി പരിശോധിച്ചെന്നും അഭിഭാഷകന്‍ അറിയിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് വിട്ടയച്ചത് എന്നും അഭിഭാഷകന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ലഭിച്ച തെളിവുകളും മൊഴികളും മുകേഷിന്റെ മൊഴിയും ഒത്തുനോക്കി. കേസില്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത് കൊണ്ടുതന്നെ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. തീരദേശ പോലീസിന്റെ ആസ്ഥാന ഓഫീസില്‍ എ ഐ ജി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് മുകേഷിനെ ചോദ്യം ചെയ്തത്. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. അഭിഭാഷകന്റെ ഒപ്പം ആണ് മുകേഷ് എത്തിയത്. സിനിമയില്‍ അവസരവും സിനിമ സംഘടനയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിലാണ് ചോദ്യം ചെയ്യല്‍. മരട് പോലീസാണ് ചോദ്യം ചെയ്തത്. കേസില്‍ മുകേഷിന് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് തുടര്‍ നടപടിയുടെ ഭാഗമായാണ് മുകേഷിനെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 28 നാണ് മുകേഷിനെതിരെ കേസെടുത്തത്. മരടിലെ വില്ലയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു, ഒറ്റുപ്പാലത്ത് ഷൂട്ടിംഗ് സ്ഥലത്ത് കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങിയവയാണ് ആരോപണങ്ങള്‍ പീഡനക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കല്‍, ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കടക്കല്‍, സ്ത്രീത്വത്തെ അപമാനിക്കാന്‍ ആംഗ്യം കാണിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിട്ടുള്ളത്. അതേ സമയം, യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം തുടങ്ങി. സിദ്ദിഖ് വിദേശത്തേക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി. എന്നാല്‍ സിദ്ദിഖ് എവിടെയാണെന്ന് വ്യക്തതയില്ല. ഫോണുകള്‍ സ്വിച്ച് ഓഫ് ആണെന്നാണ് പോലീസ് പറയുന്നത്. കാക്കനാട് പടമുഗളിലെ വീട്ടിലും ആലുവ കുട്ടമശേരിയിലെ വീട്ടിലും സിദ്ദിഖില്ല. കുട്ടമശേരിയിലെ വീട് പൂട്ടിയ നിലയിലാണ്.
