രാജപുരം:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം യൂണിറ്റ് ഓണാഘോഷവും കുടുംബമേളയും നടത്തി.
യൂണിറ്റ് പ്രസിഡന്റ് എന്‍ മധുവിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജി മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ഓഫീസര്‍ കെ നാരായണനെ ചടങ്ങില്‍ ആദരിക്കുകയും, എസ്എസ്എല്‍സി, പ്ലസ്ടു വിന് ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും ചെയ്തു. ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ അഷറഫ്, സുനില്‍കുമാര്‍, മുന്‍ യൂണിറ്റ് പ്രസിഡണ്ട് സി ടി ലൂക്കോസ്, വനിതാ വിംഗ് യൂണിറ്റ് പ്രസിഡണ്ട് രാജി സുനില്‍, യൂത്ത് വിങ് പ്രസിഡന്റ് അജിത് എന്നിവര്‍ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി എം എം സൈമണ്‍ സ്വാഗതവും യൂണിറ്റ് ട്രഷറര്‍ കെ സുധാകരന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാകായിക മത്സരങ്ങളും കലാപരിപാടികളും നടന്നു.