പാണത്തൂര്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പനത്തടി പഞ്ചായത്ത് 12-ാം വാര്‍ഡ് സമ്മേളനം ഡി.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് പി നായര്‍ ഉദ്ഘാടനം ചെയ്തു.പി.ബി സുരേഷ് അധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡന്റ് കെ.ജെ ജെയിംസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘടനാ വിഷയങ്ങള്‍ വിശദീകരിച്ചു. ബ്ലോക്ക് ജനറല്‍ സെക്രട്ടറി എസ് മധുസൂധനന്‍,മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വി.ഡി തോമസ്, കൃഷ്ണന്‍ തച്ചര്‍കടവ്,13-ാം വാര്‍ഡ് മെമ്പര്‍ എന്‍ വിന്‍സന്റ്, മൈനോരിറ്റി കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് തോമസ്, പി.വി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ടായി പി.ബി സുരേഷിനെ വീണ്ടും തെരഞ്ഞെടുത്തു. യോഗത്തില്‍ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരായ കൃഷ്ണന്‍ നായക്ക്, പി.എം രാഘവന്‍ നായക്ക്, പി.വി കുഞ്ഞിക്കണ്ണന്‍, തോമസ് പെരുതടി, കിടുനായക്ക്, മാത്തുക്കുട്ടി, ബാബു നായക്ക് എന്നിവരെ ഹരീഷ് പി നായര്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച പുളിം കൊച്ചി പാലത്തിന്റെ പ്രവൃത്തി അടിയന്തിരമായി ആരംഭിക്കണമെന്നും അല്ലാത്തപക്ഷം ജില്ലാ പഞ്ചായത്തിനെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.പെരുതടി ക്ഷേത്രത്തിലേയ്ക്കുള്ള പാലത്തിന്റെ പണി ഉടനെ ആരംഭിക്കണമെന്ന് യോഗം ഇ ചന്ദ്രശേഖരന്‍ എം.എല്‍ എ യോട് അഭ്യര്‍ത്ഥിച്ചു. കൂടാതെ പുളിംങ്കൊച്ചി, വെള്ളക്കാട്, താന്നിക്കാല്‍, മൊട്ടയംകൊച്ചി എന്നീ വനമേഖലകള്‍ ഉള്‍പ്പെടുത്തി വന സംരക്ഷണ സമിതി രൂപീകരിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫോറസ്റ്റ് അധികൃതര്‍ക്ക് കത്ത് നല്‍കുന്നതിനും തീരുമാനിച്ചു. യോഗത്തിന് വാര്‍ഡ് മെമ്പര്‍ രാധാ സുകുമാരന്‍ സ്വാഗതവും, ജി സുനന്ദ നന്ദിയും പറഞ്ഞു.