റാണിപുരം: റാണിപുരത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബി.എസ്.എന്‍.എല്‍ ടവര്‍ അടിയന്തരമായി കമ്മീഷന്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും,അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട റാണിപുരം ഡി.ടി.പി.സി റിസോര്‍ട്ട് വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും റാണിപുരം വന സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു.റാണിപുരത്തുകാരുടേയും, ഇവിടെയെത്തുന്ന സഞ്ചാരികളുടേയും വളരെക്കാലമായുള്ള ആവശ്യമാണ് റാണിപുരം മൊബൈല്‍ ടവര്‍ സ്ഥാപിക്കുക എന്നുള്ളത്. ഇതിന് പരിഹാരമായാണ് ബി.എസ്.എന്‍.എല്‍ ടവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.. എന്നാല്‍ പണി പൂര്‍ത്തിയായിട്ടും ഇത് കമ്മീഷന്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇത് ഉടന്‍ കമ്മീഷന്‍ ചെയ്തു മൊബൈല്‍ കവറേജ് ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കൂടാതെ ദിവസേന നൂറുകണക്കിന് ആളുകള്‍ വിനോദ സഞ്ചാരത്തിനായി എത്തുന്ന റാണിപുരത്ത് സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കുന്നതായി ഡി.ടി.പി.സി നിര്‍മിച്ച റിസോര്‍ട്ട് മാസങ്ങളായി ആറ്റപണികള്‍ക്കായി അടച്ചിട്ടിരിക്കുകയാണ്.ഇതിന്റെ പ്രവര്‍ത്തിയും വേഗത്തില്‍ പൂര്‍ത്തിയാക്കി സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം
ആവശ്യപ്പെട്ടു. സെക്ഷന്‍ ഫോറസ്റ്റര്‍ ബി ശേഷപ്പ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡണ്ട് എസ് മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഷിബി ജോയ്, ട്രഷറര്‍ എം.കെ സുരേഷ്, ബി.എഫ്.ഒ മാരായ വിമല്‍ രാജ്, രാഹുല്‍ കെ.ആര്‍, ശിഹാബുദ്ദീന്‍, വിഷ്ണു കൃഷ്ണന്‍, കമ്മിറ്റി അംഗങ്ങളായ മോഹനന്‍ എന്‍, ടിറ്റോ വരവുകാലായില്‍, സുമതി ഗോപാലന്‍, ശാലിനി എന്നിവര്‍ സംസാരിച്ചു.