മാലക്കല്ല്: 2024- 25 വര്‍ഷത്തെ ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം മാലക്കല്ല് സെന്റ് മേരീസ് എ.യു.പി സ്‌കൂളിന്റെയും കള്ളാര്‍ എല്‍.പി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ നടക്കും. ഇതോടനുബന്ധിച്ചുള്ള വിപുലമായ സംഘാടകസമിതി യോഗം നാളെ ഉച്ചകഴിഞ്ഞ് 3.30 മണിക്ക് മാലക്കല്ല് സെന്റ് മേരിസ് എ.യു. പി സ്‌കൂളില്‍ വച്ച് നടക്കും.കാഞ്ഞങ്ങാട് എം.എല്‍.എ ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. മറ്റു ജനപ്രതിനിധികള്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ അധികൃതര്‍, പി.ടി.എ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
