LOCAL NEWS

ബസ് കാത്തുനില്‍ക്കാന്‍ ഇടമില്ല, യാത്രക്കാര്‍ ദുരിതത്തില്‍ പൂടങ്കല്ല് ടൗണില്‍ താല്‍ക്കാലിക ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മ്മിക്കണം

പൂടങ്കല്ല് : ബസ് കാത്തുനില്‍ക്കാന്‍ ഇടമില്ല, യാത്രക്കാര്‍ ദുരിതത്തിലായ
പൂടങ്കല്ല് ടൗണില്‍ താല്‍ക്കാലിക ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മ്മിക്കണം. റോഡ് വികസനത്തിന്റെ ഭാഗമായി പൂടങ്കല്ല് ടൗണില്‍ നിന്ന് വെയ്റ്റിംഗ് ഷെല്‍ട്ടറുകള്‍ പൊളിച്ചു നീക്കിയതിനാല്‍ താലൂക്ക് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ അടക്കം പൊരി വെയിലെത്ത് നില്‍ക്കേണ്ട അവസ്ഥയാണെന്നും ടൗണില്‍ ഉടനെ താല്‍ക്കാലിക ബസ് വേ നിര്‍മ്മിക്കണമെന്നും
അയ്യങ്കാവ് ഉഷസ് പുരുഷ സ്വയം സഹായ സംഘം വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ജനറല്‍ ബോഡി യോഗത്തിന് ശേഷം സംഘാഗങ്ങളുടെ കുടുംബങ്ങള്‍ക്കായി ഫാമിലി ബിരിയാണി ബക്കറ്റ് നല്‍കി.റെജി കെ. ആര്‍ ഈശ്വരപ്രാര്‍ത്ഥന നടത്തി. പ്രസിഡന്റ് കെ. കുമാരന്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ. ബി. ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.വായന ശാല പ്രസിഡന്റ് ബി. രത്‌നാകരന്‍ നമ്പ്യാര്‍, വൈസ് പ്രസിഡന്റ് എ. കെ മാധവന്‍,സംഘം വൈസ് പ്രസിഡന്റ് സി കൃഷ്ണന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വി. കെ. നാരായണന്‍ നന്ദി പറഞ്ഞു.
വായന ശാല സെക്രട്ടറി ജിഷാദ് സി അനുശോചനവും, രമേശ് എ. കെ പ്രമേയവും അവതരിപ്പിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികളായി എ. കെ മാധവന്‍ പ്രസിഡന്റ്, സുനില്‍ ജോയ് വൈസ് പ്രസിഡന്റ്,, പദ്മനാഭന്‍ സെക്രട്ടറി, രമേശ് എ കെ.ജോയിന്റ് സെക്രട്ടറി
രാജഗോപാലന്‍ ട്രെഷരര്‍, കമ്മിറ്റിഅംഗങ്ങളായി. ബാലകൃഷ്ണന്‍ കെ. വി, കുമാരന്‍ കെ, ശ്രീകാന്ത്, ശംസുദ്ധീന്‍ എ,
വി കെ. നാരായണന്‍ എന്നിവരെതിരഞ്ഞെടുത്തു

 

 

Leave a Reply

Your email address will not be published. Required fields are marked *