കൊളംബോ: ശ്രീലങ്കയില്‍ പുതുചരിത്രം കുറിച്ച് ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ, ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി അനുര കുമാര ദിസനായകെയെ തിരഞ്ഞെടുത്തു
നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അനുര കുമാരയുടെ വിജയം. പ്രസിഡന്റ് ഇലക്ഷഷനില്‍ അനുര കുമാര വിജയിച്ചതായി ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവാണ് അനുര കുമാര.42.31 ശതമാനം വോട്ട് നേടിയാണ് ഇടത് നേതാവിന്റെ വിജയം.ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റാണ്. നാളെ പ്രസിഡന്റായി അനുര കുമാര സത്യപ്രതിജ്ഞ ചെയ്യും.