രാജപുരം: കര്‍ണാടക സംസ്ഥാനം സിന്‍ഡിക്കേറ്റ് ബാങ്ക്, ജിടിആര്‍ഇ ബാംഗ്ലൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലാ ടീം എന്നിവയുടെ വോളിബോള്‍ ക്യാപ്റ്റനായി നീണ്ട 15 വര്‍ഷത്തിലധികം ഇന്ത്യയില്‍ ഉടനീളമുള്ള വോളിബോള്‍ കോര്‍ട്ടുകളില്‍ ആക്രമണ നിരയിലും പ്രതിരോധ നിരയിലും ഒറ്റയാള്‍ പോരാട്ടത്തിലൂടെ വോളിബോള്‍ കോര്‍ട്ടുകള്‍ അടക്കി വാണ പി.ജി.തോമസ് എന്ന് സിന്‍ഡിക്കേറ്റ് ബാങ്ക് ടോമിയെ സ്പോര്‍ട്സ് ഫോറം കണ്ണൂര്‍ ആദരിച്ചു.
കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന് ഉദ്ഘാടനം ചെയ്തു,
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റനും സ്പോര്‍ട്സ് ഫോറം കണ്ണൂരിന്റെ പ്രസിഡണ്ടുമായ കെ.വിധനേഷ് അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര റഫറി ടി.വി.അരുണാചലം സ്വാഗതം പറഞ്ഞു. ദേശീയ ഫുട്ബോള്‍ താരങ്ങളായ പ്രശാന്ത് കണ്ണൂര്‍, സി.അനില്‍, വോളിബോള്‍ അസോസിയേഷന് ഭാരവാഹികളായ കുഞ്ഞിരാമന് അരീക്കര, മനോജ് അമ്പലത്തറ, ശ്രീലേഖ എന്നിവര്‍ സംസാരിച്ചു ടോമി മറുപടി പ്രസംഗം നടത്തി.
