പൊയ്‌നാച്ചി : പൂക്കോട്ട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിനെ കൊലപ്പെടുത്തിയ എസ് എഫ് ഐ യുടെ കിരാതവാഴ്ച്ചയ്‌ക്കെതിരെ നിരാഹാരം ഇരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കുട്ടത്തിനും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, ജെബി മേത്തര്‍ എന്നിവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌കൊണ്ടും, ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി പൊയ്നാച്ചിയില്‍ പിണറായിയുടെ നാവിന്റെ ചികിത്സക്കായി പിച്ച തെണ്ടല്‍ സമരം നടത്തി. പരിപാടി ഡിസിസി ജനറല്‍ സെക്രട്ടറി ധന്യ സുരേഷ് ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വസന്തന്‍ ഐ എസ് അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ ആര്‍ കാര്‍ത്തികേയന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രന്‍, കോണ്‍ഗ്രസ് നേതാകളായ ബാലചന്ദ്രന്‍ മാസ്റ്റര്‍, എ കെ ശശിധരന്‍,ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, കൃഷ്ണന്‍ ചട്ടഞ്ചാല്‍, ബാലകൃഷ്ണന്‍ നായര്‍,മണിമോഹന്‍ ചട്ടന്‍ചാല്‍, ഹാരിസ് ബണ്ടിച്ചാല്‍ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ കരിച്ചേരി, സുകുമാരന്‍ ആലിങ്കാല്‍,യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഗിരികൃഷ്ണന്‍ കൂടാല, സുജിത് കുമാര്‍ തച്ചങ്ങാട്, അനൂപ് കല്യോട്ട്, മണ്ഡലം പ്രസിഡന്റ് രതീഷ് ഞെക്ലി
പ്രദീപ് കുമാര്‍ അടിയം, തുടങ്ങിയവര്‍ സംസാരിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീജിത്ത് കോടോത് സ്വാഗതവും, ശ്രീജേഷ് മൊട്ട നന്ദിയുംപറഞ്ഞു.
