ചെര്ക്കള:സര്ക്കാര് ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം കൃത്യ സമയത്ത് വിതരണം ചെയ്യണം എന്ന് കെ പി എസ് ടി എ ഉപജില്ലാക്കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സാങ്കേതിക തടസ്സം പറഞ്ഞ് ശമ്പളം വിതരണം നീണ്ടുപോകുന്നത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജീവനക്കാര്ക്ക് ശമ്പളം ലഭിക്കാതെയാകുമ്പോള് അത് പൊതു സാമ്പത്തിക ക്രമത്തെ തന്നെ ബാധിക്കും എന്നും യോഗം ചൂണ്ടിക്കാട്ടി. ഉപജില്ലാ പ്രസിഡന്റ് ജോണ് കെ.എയുടെ അദ്ധ്യക്ഷതയില് നടന്ന യോഗത്തില് സംസ്ഥാന കൗണ്സിലര് സ്വപ്ന ജോര്ജ്, ജില്ലാ വൈസ് പ്രസിഡന്റ് ജയദേവന്, ജ്യോതിലക്ഷ്മി, ശ്രീവത്സന്, ഹരീഷ് പേറയില്, രജനി ജോസഫ്, ഷൈമ രാധാകൃഷ്ണന്, സല്മാന് ജാഷിം രഞ്ജിത്ത്, ഫെബിന്, ദീപ എന്നിവര്സംസാരിച്ചു.
Related Articles
കോളിച്ചാല്- പാണത്തൂര് സംസ്ഥാനപാത നവീകരണം പാതിവഴിയില് ; സമരത്തിനൊരുങ്ങി ജനം
രാജപുരം : കാഞ്ഞങ്ങാട്-പാണത്തൂര് സംസ്ഥാന പാതയുടെ കോളിച്ചാല് മുതല് പാണത്തൂര് വരെയുള്ള ഭാഗത്തിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ ജനകീയ സമരം തുടങ്ങാന് മലനാട് വികസന സമിതി. ഇതിനായുള്ള അടിയന്തര ആലോചനായോഗം ഇന്നു വൈകുന്നേരം നാലിന് ബളാംതോട് ക്ഷീരോത്പാദക സംഘം ഹാളില് നടക്കുമെന്നും എല്ലാ വിഭാഗം ആളുകളും യോഗത്തില് പങ്കെടുക്കണമെന്നും സമിതി ചെയര്മാന് ആര്. സൂര്യനാ രായണ ഭട്ട്, കണ്വീനര് ബാബു കദളിമറ്റം എന്നിവര് ആവശ്യപ്പെട്ടു. സംസ്ഥാനപാതയുടെ നവീകരണ പ്രവൃത്തികള് തുടങ്ങി ഒന്നര പതിറ്റാണ്ടോളമായിട്ടും 25 ശത മാനം പ്രവൃത്തികള് ബാക്കിനില്ക്കുകയാണ്. […]
ദേശീയപാത ചെര്ക്കള, ചട്ടഞ്ചാല് ഭാഗത്ത് ബസ്സുകള് ഉള്പ്പെടെ വാഹന ഗതാഗതം നിരോധിച്ചു
കാസര്ഗോഡ്് : ദേശീയപാത 66 ചെര്ക്കള, ചട്ടഞ്ചാല് ഭാഗത്ത് ബസ്സുകള് ഉള്പ്പെടെ എല്ലാ വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസര്കോട് ജില്ലയില് ആഗ്സത് 21ന് ശക്തമായ മഴയ്ക്ക് സാധ്യതാ മുന്നറിയിപ്പ് നല്കിയതിനെ തുടര്ന്ന് ആണ് ചെര്ക്കള-ചട്ടഞ്ചാല് ഭാഗത്ത് ദേശീയപാത 66ല് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബസ്സുകള് ഉള്പ്പടെ എല്ലാ വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചതായി അഡീഷണല് ജില്ലാ മജിസ്ട്രേറ്റ് ആണ് അറിയിച്ചത്.
കാസർഗോഡ് ആർട്ടോ സ്കൂൾ ഓഫ് ഡിസൈന് രത്ന പുരസ്കാരം
തിരുവനന്തപുരം: കേരള സർക്കാർ വൈലോപ്പിള്ളി സംസ്കൃതിഭവനും ഷോർട്ട് മൂവി ആർട്ടിസ്റ്റ് സംഘടനായ ‘അസ്മ’ യും സംയുക്തമായി നൽകുന്ന ഈ വർഷത്തെ രത്ന പുരസ്കാരത്തിന് കാസറഗോഡ് പുതിയ ബസ്റ്റാന്റിൻ പ്രവർത്തിക്കുന്ന ആർട്ടോ സ്കൂൾ ഓഫ് ഡിസൈൻ സ്ഥാപന ഉടമ നിസാമുദ്ദീൻ.കെ അർഹനായി. കാസറഗോഡ് ജില്ലയിൽ ഏറ്റവും മികച്ച രീതിയിൽ ഗ്രാഫിക് ഡിസൈൻ രംഗത്ത് തൊഴിലധിഷ്ഠിത കോഴ്സിലൂടെ നിരവധി ആളുകൾക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കിയത് പരിഗണിച്ചാണ് രത്ന പുരസ്കാരം. വൈലോപ്പിള്ളി സംസ്കൃതി ഭവനും ‘അസ്മ’ യും സംയുക്തമായി. 2023 […]