വെള്ളരിക്കുണ്ട്: കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച് എന്‍ എഫ് എസ് എ ആക്ടിന്റെ പരിധിയില്‍ വരുന്ന മുന്‍ഗണന, എ എ വൈ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളും അവരുടെ Ekyc – updation ( അര്‍ഹരാണെന്നും ജീവിച്ചിരിപ്പുണ്ടെന്നും തെളിയിക്കുന്ന മസ്റ്ററിംഗ്) നടത്തേണ്ടതുണ്ട്. നിലവില്‍ മാര്‍ച്ച് 15 നുള്ളില്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അല്ലാത്തവര്‍ക്ക് ഏപ്രില്‍ മാസം മുതല്‍ റേഷന്‍ കടകളില്‍ നിന്നുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ മുടങ്ങാനിടയുണ്ട്.
വെള്ളരിക്കുണ്ട് താലൂക്കിലെ മുന്‍ഗണന, എ എ വൈ കാര്‍ഡുകളില്‍ ഉള്‍പ്പെട്ട മുഴുവന്‍ അംഗങ്ങളും മാര്‍ച്ച് ഒന്ന് മുതല്‍ തന്നെ റേഷന്‍ കടകളിലൂടെയും , ക്യാമ്പുകളിലൂടെയും ഇ-പോസ് മെഷിന് വഴി Ekyc updation പൂര്‍ത്തീകരിക്കേണ്ടതാണ്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ കൂടെക്കൊണ്ടുപോകണം. വെള്ളരിക്കുണ്ട് താലൂക്കില്‍ 9471 എ എ വൈ കാര്‍ഡുകളിലും 15252 മുന്‍ഗണന കാര്‍ഡുകളിലുമായി ആകെ ‘ഉള്ള 90325 അംഗങ്ങള്‍ മസ്റ്ററിംഗ് നടത്തേണ്ടതുണ്ട്.