രാജപുരം : ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘത്തിലെ 50 ക്ഷീര കര്‍ഷകരെ ഉള്‍പ്പെടുത്തി തിരുവനന്തപുരം , കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് മൂന്ന് ദിവസം നീണ്ട് നിന്ന വിനോദ യാത്ര സംഘടിപ്പിച്ചു.
സംഘം പ്രസിഡന്റ് കെ.എന്‍. വിജയകുമാരന്‍ നായര്‍, സെക്രട്ടറി പ്രദീപ് കുമാര്‍ സി.എസ്. സംഘം വൈസ് പ്രസിഡന്റ് സുലേഖ രാധാകൃഷ്ണന്, സംഘം ഡയറക്ടര്‍മാരായ മാത്യു സെബാസ്റ്റ്യന്‍, ജോജി ജോര്‍ജ്, രാജശ്രീ .വി എന്നിവര്‍ നേതൃത്വം നല്കി. ഇതുവരെ ട്രെയിന്‍ യാത്രയ്ക്ക് അവസരം ലഭിക്കാതിരുന്ന അക്കമ്മ ഭായിക്ക് ആദ്യമായി ട്രെയിനില്‍ കയറുവാന്‍ അവസരം ലഭിച്ചു. ദിവസവും കൃഷിപ്പണിയിലും പശുവളര്‍ത്തലും മാത്രം ഏര്‍പ്പെട്ടു കൊണ്ടിരുന്ന ക്ഷീരകര്‍ഷകര്‍ക്ക് വിനോദയാത്ര പുതിയൊരനുഭവമായി.
